728-pixel-x-90-2-learn
728-pixel-x-90
<< >>

ആറു മുതല്‍ അറുപതു വരെ, ഷഷ്ടി കമലം !

Kamal Hassan Papanasam

 

ആറാം വയസില്‍ തുടങ്ങിയ കലാ സപര്യ അറുപതിലും അനുസ്യൂതം തുടരുന്ന കമല ഹാസന് കേരളവും തമിഴകവും ലോകമെങ്ങും ഷഷ്ടിപൂര്‍ത്തി ആശംസകള്‍’ നേരുകയാണ്.അറുപതു വയസിനു ഇത്ര ചെറുപ്പമോ എന്ന് ചോദിക്കേണ്ടി വരും പാപനാശം എന്ന പുതിയ ചിത്രത്തിന്റെ സ്റ്റില്‍ കാണുന്നവര്‍ക്ക്.മനുഷ്യായുസ്‌120 വര്‍ഷമാണെന്നും അതിന്റെ പകുതി എന്നത് ചെറുപ്പം തന്നെയാണെന്നും പറയാതെ പറയുന്നു കമലിന്റെ കണ്ണുകളിലെ പ്രണയവും കുസൃതിയും ശരീര ചലനങ്ങളിലെ ചുറുചുറുക്കും പ്രസരിപ്പും.അത് തന്നെയാണ് അദ്ദേഹത്തെക്കൊണ്ട് ഒരു കലാകാരന്റെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് പ്രായം തടസ്സമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തന്റെ മുപ്പതാമത്തെ വയസ്സില്‍ 60-കാരന്റെ വേഷത്തില്‍
അഭിനയിച്ചത് പോലെ അറുപതാം വയസ്സില്‍ 30-കാരനായും താന്‍ അഭിനയിച്ചേക്കാം എന്നും പറയിപ്പിക്കുന്നത്. അത് തന്റെ അഹങ്കാരമല്ലെന്നും ആത്മവിശ്വാസമാണെന്നും പറയുന്ന കമല്‍ പ്രേക്ഷകരാണ്അതിന്റെ വിധി തീരുമാനിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ക്കുന്നു. കമല്‍ഹാസന്‍ ഇനി അഭിനയിക്കേണ്ട എന്ന് പ്രേക്ഷകര്‍ എപ്പോള്‍ പറയുന്നുവോ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും  അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളില്‍ താനുണ്ടാകും,അത് ഒരു കോറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററായോ ആകാമെന്നും അദ്ദേഹം പറയുമ്പോള്‍ ആ വാക്കുകളില്‍ നിന്നും തന്റെ സ്വപ്‌നവും ശ്വാസവും ജീവിതവുമെല്ലാം സിനിമയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു തികഞ്ഞ കലാകാരനെയാണ് നാം തിരിച്ചറിയുന്നത്.

അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ വിശ്വരൂപം എന്ന ചിത്രം നൂറു കോടി ക്ലബില്‍ കടന്നിരുന്നു എന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോഴേ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി അദ്ദേഹം നില നിര്‍ത്തുന്ന യഥാര്‍ഥ താര പദവി എന്താണ് എന്ന് നമുക്ക് മനസിലാകൂ.

വിശ്വരൂപം എന്ന ആഗോള ഹിറ്റ്‌ ചിത്രം എഴുതി സംവിധാനം ചെയ്തതും മറ്റാരുമല്ല.നര്‍ത്തകന്‍,നൃത്ത പരിശീലകന്‍,ആയോധനകലാവിദഗ്ധന്‍,അഭ്യസി,

നടന്‍,യുക്തിവാദി,എഴുത്തുകാരന്‍,ഗാനരചയിതാവ്,ഗായകന്‍,സംവിധായകന്‍,നിര്‍മ്മാതാവ്

എന്നിങ്ങനെ കമലഹാസന്‍ എന്ന പദത്തിന്‍റെ അപരനാമങ്ങള്‍ തുടരുകയാണ്.

സകലകലാവല്ലഭനു ഇന്ത്യാ ന്യൂസ്‌ ടീമിന്റെ ജന്മദിനാശംസകള്‍.

kamal 1

Team Indianews24

 

 

 

kamal 2

Leave a Reply