jio 800x100
jio 800x100
728-pixel-x-90
<< >>

ആറാം പാതിരയുമായി മിഥുൻ വീണ്ടും !

കൊച്ചി:അടുത്തിടെ വാൻ വിജയം നേടിയ സൈക്കോ ത്രില്ലർ ചിത്രമായ അഞ്ചാം പാതിരായ്ക്ക് തുടർച്ചയുമായി മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നു.’അഞ്ചാം പാതിര’. അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു.’ആറാം പാതിര’ എന്ന പേരിലിറങ്ങുന്ന തുടർ  ചിത്രത്തിന്റെ പോസ്റ്റര്‍ മിഥുന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.അഞ്ചാം പാതിരയിൽ കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുന്നത്. ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം നടത്തുന്നത്. സുഷിന്‍ ശ്യാമം സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും നിര്‍വഹിക്കും.രണ്ടാം ഭാഗത്തിലും കുഞ്ചാക്കോ ബോബൻ ഉണ്ടാകും എന്ന് പോസ്റ്റർ പറയുന്നു.

INDIANEWS24 MOVIE DESK 

Leave a Reply