ന്യൂഡല്‍ഹി:ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പ്രതിരോധ വകുപ്പ് പിന്‍വലിച്ചു.നേരത്തെ വിമാനത്താവളത്തിന് അനുകൂലമായ നിലപാടെടുത്തിരുന്നെങ്കിലും അനുമതി പിന്‍വലിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് വ്യോമയാന സെക്രട്ടറിക്ക് കൈമാറി.
അതേസമയം അനുമതി പിന്‍വലിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് കിട്ടിയതായി വിമാനത്താവള നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്ന സമര സമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന് അറിയിച്ചു.പുതിയ വാര്‍ത്തകള്‍ വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളത്തിന് പച്ചക്കൊടി കാട്ടിയതായുള്ള വാദം പൊളിയുകയാണ്.
INDIANEWS24.COM NEWDELHI