728-pixel-x-90-2-learn
728-pixel-x-90
<< >>

ആറന്‍മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി

പത്തനംതിട്ട :ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി.പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോണ്‍ കെയര്‍ എന്ന ഏജന്‍സിക്ക് മതിയായ യോഗ്യതകളില്ല എന്ന് കോടതി കണ്ടെത്തി.പദ്ധതിയുമായി ബന്ധപ്പെട്ട് വിമാനത്താവള നിര്‍മാതാക്കളായ കെ.ജി.എസ് ഗ്രൂപ്പ് ഇനി ഒരു വിധത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുത് എന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ട്.

നടപടിക്രമങ്ങള്‍ പാലിക്കാതെയും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് പരിസ്ഥിതി അനുമതി സമ്പാദിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.വയല്‍ നികത്തല്‍,കുന്നിടിക്കല്‍,തണ്ണീര്‍ത്തടം നശിപ്പിക്കല്‍ തുടങ്ങിയ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന നിരവധി കാര്യങ്ങള്‍ വിമാനത്താവള കമ്പനി ചെയ്തതായി ഗ്രീന്‍ ട്രീബ്യൂണലിന് മുമ്പാകെ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തെയും വിമാനത്താവളം ബാധിക്കുമെന്നും സമരസമിതി ആരോപിച്ചു.

ഇതോടെ ഏറെ നാളായി വിമാനത്താവളത്തിന് എതിരെ സമരം നടത്തിയിരുന്ന ജനകീയ സമരം വിജയിച്ചതായി സമര സമിതി നേതാക്കള്‍ പറഞ്ഞു.

Leave a Reply