728-pixel-x-90-2-learn
728-pixel-x-90
<< >>

ആറടിയില്‍ മക്കല്ലം നൂറ് തികച്ചു

ഡുനഡിന്‍:ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സറുകളടിക്കുന്ന എണ്ണത്തില്‍ ന്യൂസീലാന്‍ഡ് നായകന്‍ ബ്രെണ്ടം മക്കല്ലം ലോകറെക്കോഡിനൊപ്പം.മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ ആദം ഗില്‍ക്രിസ്റ്റിനൊപ്പം.നൂറ് സിക്‌സറാണ് മക്കല്ലം നേടിയിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു മക്കലത്തിന്റെ റക്കോഡ് നേട്ടം.ടെസ്റ്റില്‍ അഞ്ചാം ദിവസമായ നാളെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 296 റണ്‍സ് വേണം.ഏഴ് വിക്കറ്റുകളാണ് ശേഷിക്കുന്നത്.ആദ്യ ഇന്നിംഗ്‌സില്‍ 431 റണ്‍സ് നേടിയ ന്യൂസീലന്‍ഡിനെതിരായ ലങ്കയുടെ പോരാട്ടം 294ല്‍ അവസാനിച്ചിരുന്നു.രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് നേടി ന്യൂസീലാന്‍ഡ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.നാലാം ദിവസം വിക്കറ്റെടുക്കുമ്പോള്‍ ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടിയിരിക്കുന്നത്.

INDIANEWS24.COM Sports Desk

Leave a Reply