jio 800x100
jio 800x100
728-pixel-x-90
<< >>

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്തു

കൊല്ലം:കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു.കൊല്ലത്തെ എസ് എന്‍ കോളേജ് ഗ്രൗണ്ടില്‍ സ്ഥാപിച്ച പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു.

അധ്യക്ഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി ശബരി റെയില്‍പാതയില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണം,മുന്നോക്കക്കാരിലെ പാവങ്ങള്‍ക്കും സംവിരണം വേണം, കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കണം,മൈക്രോ ഫൈനാന്‍സ് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്ര സഹായം അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ആവശ്യങ്ങള്‍ക്കെല്ലാം പെട്ടെന്ന് ഉചിതമായ മറുപടി നല്‍കാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്നും പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

INDIANEWS24.COM KLM

 

Leave a Reply