728-pixel-x-90-2-learn
728-pixel-x-90
<< >>

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി : ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നിതിനിടയിലാണ് ഗവര്‍ണറുടെ രാജി. ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചതിനാല്‍ കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു. റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കൈകടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉര്‍ജിത്തിന്റെ രാജിയെന്നാണ് അറിയുന്നത്.അതേസമയം, വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഉര്‍ജിത്തിന്റെവിശദീകരണം. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഉര്‍ജിത്തിന്റെ വെളിപ്പെടുത്തലും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു .

Leave a Reply