കൊച്ചി : ശ്യാമപ്രസാദിന്റെ ആര്‍ടിസ്റ്റും സുനില്‍ ഇബ്രാഹിമിന്റെ അരികില്‍ ഒരാളും സമീപകാല റിലീസുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനവും പ്രമേയത്തിലെ കൌതുകവും ഒപ്പം തികഞ്ഞ അച്ചടക്കത്തോടെയുള്ള അവതരണവും ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നു.
നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അരികില്‍ ഒരാളിലെ പ്രധാന ആകര്‍ഷണം. ആന്‍ അഗസ്റ്റിന്റെ അവിസ്മരണീയ പ്രകടനം ആര്ട്ടിസ്ടിനു നേട്ടമാകുന്നു. ഫഹദിന്റെ കയ്യില്‍ ആര്ടിസ്റ്റിലെ പ്രധാന കഥാപാത്രം സുഭദ്രം. അരികില്‍ ഒരാളില്‍ ഇന്ദ്രജിത്ത്, പ്രതാപ് പോത്തന് , ലെന എന്നിവര്‍ തങ്ങളുടെ ഭാഗം ഭംഗിയാക്കി.
പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച ഇംഗ്ലീഷ് എന്ന ചിത്രത്തിന് തൊട്ടു പിറകെയാണ് ശ്യാമപ്രസാദ് ആര്‍ട്ടിസ്റ്റുമായി എത്തിയത്. ഒരു വാണിജ്യ വിജയ ചിത്രം എന്നത് അദ്ദേഹത്തിന് ഒരു മരീചികയായി തുടരുന്നു.
സുനില്‍ ഇബ്രാഹിം തന്റെ ആദ്യ ചിത്രമായ ചാപ്റ്റെ ഴ്സില്‍ നിന്നും മുന്നോട്ടു പോയിരിക്കുന്നു. പക്ഷെ ആഖ്യാന മികവില്‍ അദ്ദേഹം ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. തനിക്കു പരിചിതമായ പരസ്യ ലോകം കുറേക്കുടി സെന്സിബിള് ആയി അവതരിപ്പിക്കാമായിരുന്നു. ഇച്ചാ എന്ന കഥാപാത്രത്തിന് യുക്തി ഭദ്രത നല്കുന്നതില് സംവിധായകനും തിരക്കഥാകൃത്തും അത്ര കണ്ടു വിജയിച്ചില്ല.
വളരെ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമുള്ള ഇരു ചിത്രങ്ങള്‍ക്കും കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മാത്രമേ ദൈര്‍ഘ്യമുള്ളൂ. രണ്ടു ചിത്രങ്ങളും സാറ്റലൈറ്റ് വരുമാനത്തിലൂടെ സാമ്പത്തികമായി സേഫ് ആകുമെന്നു പ്രതീക്ഷിക്കാം. സുനിതയുടെ ബാനറില്‍ എം . മണി ഇന്നോളം നിര്‍മ്മിച്ചിട്ടുള്ളതില്‍ കലാപരമായി ഏറ്റവും ഔന്നത്യം പുലര്‍ത്തുന്ന ചിത്രമാണ് ആര്‍ട്ടിസ്റ്റ് എന്ന് വിശേഷിപ്പിക്കാം. പക്ഷെ ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കുന്നില്ല.
SANUINDIANEWS WWW.INDIANEWS24.COM