728-pixel-x-90-2-learn
728-pixel-x-90
<< >>

ആര്യാടന്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി:വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ബഷീര്‍,മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബി ഗണേഷ്‌കുമാര്‍,കെ സി വേണുഗോപാല്‍ എം പി. എന്നിവര്‍ക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കേസ് പ്രധാനപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.കെ സി വേണുഗോപാലും ഗണേഷ്‌കുമാറും കേസിലെ മറ്റൊരു പ്രതിയായ സരിത എസ് നായരുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നതായും ബിജുവിന്റെ മൊഴിയില്‍ ആരോപിക്കുന്നുണ്ട്‌.സോളാര്‍ കമ്മീഷന്‍ സിറ്റിംഗിന് മുമ്പാകെയാണ് ബിജു തിങ്കളാഴ്ച്ച മൊഴി നല്‍കിയത്.

മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെ സി വേണുഗോപാലിന് രണ്ട് വട്ടം പണം നല്‍കിയെന്നാണ് ബിജു രാധാകൃഷ്ണന്‍ ഇന്ന് മൊഴി നല്‍കിയത്.ടീം സോളാര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടിയായിരുന്നു പണം നല്‍കിയത്.വേണുഗോപാലിന്റെ ഡ്രൈവര്‍ നാഗരാജന്റെ പക്കലാണ് പണം ഏല്‍പ്പിച്ചത്.ആദ്യം 25 ലക്ഷവും രണ്ടാമത് പത്ത് ലക്ഷവും നല്‍കിയരുന്നു.അനര്‍ട്ടിന്റെ ഏജന്‍സിയായി ടീം സോളാറിനെ നിയമിക്കാമെന്ന് ഉറപ്പു നില്‍കിയതിനെ തുടര്‍ന്നാണ് വേണുഗോപാലിന് പണം നല്‍കിയത്.എന്നാല്‍ സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹവുമായി തെറ്റി.തുടര്‍ന്നു പണം തിരികെ ചോദിച്ചെങ്കിലും തന്നില്ലെന്നും ബിജു ആരോപിച്ചു.

സോളാര്‍ വാലിക്കായി വനംവകുപ്പില്‍ നല്‍കേണ്ട ഇനത്തിലേക്ക് എന്ന വ്യവസ്ഥയിലാണ്‌ ഗണേഷ് കുമാറിന് 40 ലക്ഷം നല്‍കിയത്.ഗണേഷിനും സരിതയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.ഇതുകൂടാതെ സോളാര്‍മാര്‍ട്ടുകളുടെ ഉദ്ഘാടനത്തിന് മന്ത്രിമാരെ എത്തിക്കാനും കോഴ നല്‍കിയിരുന്നുവെന്ന് ബിജു സിറ്റിംഗില്‍ പറഞ്ഞു.

INDIANEWS24.COM Kochi

Leave a Reply