728-pixel-x-90-2-learn
728-pixel-x-90
<< >>

ആരോപണത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം, രാഷ്ട്രീയ ലാഭം മുഖ്യമന്ത്രിക്ക്: പിണറായി

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണം ഉയര്‍ന്നത് സ്വാഭാവികമായും മുഖ്യമന്ത്രിക്ക് രാഷ്ട്രീയ നേട്ടത്തിന് ഉതകുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കെ എം മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കുറേക്കാലമായി യൂ ഡി എഫില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.ഇതിന് തടയിടുകയെന്നതാണ് ആരോപണത്തിന്‌ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം.അതേ സമയം ബിജു രമേശിന്റെ ആരോപണത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അയാളുടെ പക്കല്‍ തെളിവുണ്ടാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ആരോപണമുയര്‍ന്ന സ്ഥിതിക്ക് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടേയും പങ്ക് അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM TVPM

Leave a Reply