കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഹവല്ലി യൂനിറ്റിന്റെ നേതൃത്വത്തില്‍ ഹവല്ലി മേഖലയില്‍ വിവിധ ക്യാമ്പ് മേഖലകള്‍ കേന്ദ്രീകരിച്ചു തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന് തുടക്കമായി. ആദ്യ ക്യാമ്പ് കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത് ഉദ്ഘാടനം ചെയ്തു. മുസ്തഫ അദ്ധ്യക്ഷനായ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ വിനോദ്.കെ.ജോണ്‍, മേഖലാ സെക്രട്ടറി ഷാനവാസ് എന്നിവര്‍ സംസാരിച്ചു. പരിശോധനക്ക് ലൈസി, അഷ്റഫ് എന്നീ പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ നേതൃത്വം നല്കി.
പരിപാടിക്ക് യൂനിറ്റ് സെക്രട്ടറി സജിത് കടലുണ്ടി സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു. ക്യാമ്പിന് അബ്ദുല്‍ നിസാര്‍, പ്രകാശന്, സുമേഷ്, സുബൈര്‍, മുരളി എന്നിവര്‍ നേതൃത്വം നല്കി.