jio 800x100
jio 800x100
728-pixel-x-90
<< >>

ആരൊരാള്‍ ഈ കുതിരയെ കെട്ടുവാന്‍

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരമായ ജെല്ലിക്കെട്ടിന് അനുമതി ലഭിച്ചപ്പോള്‍, ആഹ്ലാദിച്ചപ്പോള്‍ അവിടെ വലിയൊരു ജെല്ലിക്കെട്ട് വരാനിരിക്കുകയാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചുകാണില്ല.

ഇപ്പോള്‍ അരേങ്ങിറിയിരിക്കുന്ന ആ വലിയ ജെല്ലിക്കെട്ടിന്റെ വേദി തമിഴകത്തിന്റെ അധികാര അകത്തളമാണ്.തമിഴ്‌നാടിന്റെ അമ്മ പണ്ട് താരപതക്കങ്ങളും പകിട്ടും അഴിച്ചുവച്ച് അണ്ണന്റെ(സാക്ഷാല്‍ എം ജി ആറിന്റെ) കൈപിടിച്ച് രാഷ്ട്രീയത്തില്‍ പിച്ചവെക്കാന്‍ തുടങ്ങിയ കാലംതൊട്ട് നിഴല് പറ്റി വളര്‍ന്ന ഒരു ചിന്നമ്മയാണ് ഈ വാരത്തിലെ താരം.വെറും താരമല്ല കാലങ്ങളോളം ഒരു മറയത്ത് നിന്ന് പോഷക സമൃദ്ധമായ ഭക്ഷണവും പരിചരണവും കിട്ടി കൊഴുത്തു തുടുത്ത ഒരു ജെല്ലിക്കെട്ട് കാളകൂറ്റന്റെ മതിപ്പുള്ള താരം.

എം ജി ആര്‍ സമാധിമണ്ഡപത്തിന്റെ അടുത്തു തന്നെ ജയലളിതയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ നല്‍കി സംസ്‌കരിക്കാന്‍ മുന്നില്‍ നിന്ന വി കെ ശശികലയെ ദിവസങ്ങള്‍ക്ക് ശേഷം അമ്മയില്ലാത്ത അണ്ണാ ഡി എം കെയുടെ നാഥയാക്കി. തദ് അവസരത്തില്‍ തമിഴകത്തിന്റെ ചിന്നമ്മയായി ശശികലയെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വാഴ്ത്തുകയും ചെയ്തു.അത് വാഴ്ത്തലായിരുന്നില്ല അടച്ചു മൂടിയിട്ട അകത്തളത്തില്‍ നിന്നും വിശാലമായ മൈതാനത്തേക്ക് കാളകൂറ്റനെ തുറന്നുവിടുന്ന അധികാര ജെല്ലിക്കെട്ടായിരുന്നു.അക്കാര്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ മഷിയിട്ടു നോക്കിയാല്‍ കാണാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ അര്‍ത്ഥവും പര്യായവും പ്രതീകവുമായ ഒ പി എസ് എന്ന പനീര്‍ശെല്‍വം അറിയുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം.ഇക്കാലമത്രെയും അമ്മയുടെ ഉത്തമ ദാസന്‍ മാത്രമായിരുന്ന ആ മാന്യരാഷ്ട്രീയ നേതാവിനോട് ഈ ജെല്ലിക്കെട്ടിനെ പറ്റി പറഞ്ഞത് അമ്മയുടെ ആത്മാവാണത്രെ.അതും രാത്രിയില്‍ മുക്കാല്‍ മണിക്കൂറോളം അമ്മയുടെ സമാധി മണ്ഡപത്തില്‍ ധ്യാനമിരുന്ന നിമിഷങ്ങളില്‍.ആത്മാവുമായി സംവദിക്കുന്ന കാര്യങ്ങള്‍ രേഖയായി സൂക്ഷിക്കാന്‍ കഴിയാത്ത പോരായ്മയ്ക്ക് പനീര്‍ശെല്‍വത്തിനു വേണ്ടി ശാസ്ത്രലോകത്തെ കുറ്റപ്പെടുത്താം.

ഏതുവിധത്തിലും കുതിച്ചുപായാന്‍ തന്നെയാണ് ചിന്നമ്മയുടെ തീരുമാനം.ഇതിനായി തമിഴ്‌നാട്ടിലെ പാവം ജനങ്ങള്‍ തിരഞ്ഞെടുത്ത 129 നിയമസഭാ സാമാജികരെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നുമുണ്ട്.സുപ്രീംകോടതിയിലെ കേസെങ്ങാനും ഊരാക്കുടുക്കായാല്‍ പുതിയൊരു ദാസനെ ചിന്നമ്മ കണ്ടുവച്ചിട്ടുമുണ്ട്.നിലവില്‍ മുഖ്യമന്ത്രി കസേരയ്ക്ക് കാവല് നില്‍ക്കുന്ന അമ്മയുടെ ദാസന് അവിടെ കയറിയിരിക്കാന്‍ ഒക്കുമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.ഇപ്പോള്‍ കാവല് നില്‍ക്കുന്ന കസേരയില്‍ നിന്ന് ഇറങ്ങിപ്പോരുന്നതിന് ദാസന്‍ പറയുന്ന കാരണം ഭീഷണിപ്പെടുത്തിയെന്നാണ്.ഇത്തരം സന്ദര്‍ബങ്ങളില്‍ അതേ കസേരയില്‍ തൊട്ടയല്‍പക്കത്ത് ഇരിക്കുന്ന ഇരട്ടചങ്കുള്ളയാളെ വെറുതെ ഒന്ന് ഓര്‍ത്താല്‍ മതിയായിരുന്നു.അതുപോരെങ്കില്‍ എന്തുസംഭവിച്ചാലും പുഞ്ചിരിയോടെ തെളിവ് കൊണ്ടുവരാന്‍ പറയുന്ന ആ കസേരയിലെ പഴയ ആളെയും മാതൃകയാക്കാമായിരുന്നു.

ജെല്ലിക്കെട്ടെന്നത് ഒരു കളിയാണേലും സത്യത്തില്‍ തമിഴകത്ത് നടക്കുന്ന ചിന്നമ്മയെന്ന അധികാരകേന്ദ്രത്തിന്റെ കുതിരയോട്ടമാണ്. ഈ കുതിരയെ പിടിച്ചുകെട്ടാന്‍ അമ്മയുടെ ദാസന് സാധ്യമോ.പ്രതിപക്ഷം പോലും പ്ലാസ്റ്റിക് പുലികളായ അവിടെ അതിന് യോഗ്യരായവര്‍ ആര് ?

INDIANEWS24.COM

One Response to ആരൊരാള്‍ ഈ കുതിരയെ കെട്ടുവാന്‍

  1. Arun Kumar VK Reply

    February 12, 2017 at 3:13 PM

    I am worried about destiny and fate of tamil Nadu…!!! :(

Leave a Reply