728-pixel-x-90-2-learn
728-pixel-x-90
<< >>

ആരും റാഞ്ചാതിരിക്കാന്‍ കാമുകിയെ തീറ്റിച്ചു തടിച്ചിയാക്കി

ബീജിംഗ്: കാമുകിയെ മ്റ്റാരും റാഞ്ചാതിരിക്കാന്‍ ചൈനീസ് യുവാവ് തന്റെ പ്രണയിനിയെ തടിച്ചിയാക്കി.ഇഷ്ടമല്ലെങ്കിലും നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് തടിച്ചുരുണ്ട് സ്വന്തം മാതാപിതാക്കള്‍ കണ്ടാല്‍ പോലും തിരിച്ചറിയാത്ത വിധത്തിലാണ് യുവാവ് കാമുകിയെ ആക്കിതീര്‍ത്തത്.തടി കൂടുതല്‍ കാരണം മറ്റാരും നോട്ടമിടില്ലെന്ന് ഉറപ്പുകിട്ടാനാണ് യോ പാന്‍ എന്ന 25 കാരനായ കാമുകന്‍ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തത്.

യാന്‍ തായ് എന്ന 20കാരിയാണ് യോ പാന്റെ കാമുകി.പ്രണയം തുടങ്ങുമ്പോള്‍ സ്‌ളിംബ്യൂട്ടിയായിരുന്നു യാന്‍.രണ്ടുവര്‍ഷമായി കാമുകന്റെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണം കഴിക്കുന്ന തായുടെ ശരീരഭാരം ഇപ്പോള്‍ നൂറ് കിലോയ്ക്കടുത്ത് വരും.ഇതുപോര ഇനിയും തടികൂടണമെന്നാണ് യോയുടെ ആഗ്രഹം.ഇതിനായി ഐസ് ക്രീം, ചോക്ലേറ്റ്,കേക്കുകള്‍ തുടങ്ങിയ വിഭവങ്ങളാണ് കാമുകിയെ തീറ്റിക്കുന്നത്. കാമുകി തായ് ആകട്ടെ ഇഷ്ടമില്ലെങ്കില്‍കൂടി കാമുകന്‍ തരുന്നതെന്തും അകത്താക്കും. മടികാണിച്ചാല്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കാനും യോ മിനക്കെടും.

എന്നാല്‍ കാമുകിയോടുള്ള കടുത്ത പ്രണയംകൊണ്ടാണ് ഇഷ്ടഭക്ഷണങ്ങള്‍ എല്ലാം അവര്‍ക്ക് വാങ്ങിനല്‍കുന്നതെന്നാണ് യോ പറയുന്നത്. തടികൂടിയെങ്കിലും കാമുകി ഇപ്പോഴും സുന്ദരിതന്നെയെന്നും അയാള്‍ വാദിക്കുന്നു.

INDIANEWS24 BEIJING

Leave a Reply