ന്യൂയോര്‍ക്ക്:ഒരു ബിയറിന്റെ കഥ എന്നു പറയുമ്പോള്‍ എന്താണിത്ര വലിയ കാര്യം എന്ന് ചിന്തിച്ചേക്കാം.വലിയ കാര്യമൊന്നുമില്ല ജീവന്റെ ജീവനായ ഒരു കൂടപ്പിറപ്പിന്റെ ഓര്‍മ്മയാണ് ആ ബിയര്‍ കുപ്പി.
സംഭവം നടന്നിട്ട് ദിവസങ്ങളായി.വാഷിംഗ്ടണില്‍ വലിയതോതില്‍ പ്രചാരമൊന്നുമില്ലാത്ത ഒരു ഹോട്ടല്‍.അവിടെ തുറന്നു വച്ച ഒരു ബിയര്‍ കുപ്പിയുണ്ട് അതില്‍ നിന്നും ഒരു തുള്ളിപ്പോലും ആരും എടുത്തിട്ടില്ല.നിശ്ചലമായി ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു.ആ കുപ്പിയാണ് താരം.അതിന് കീഴെ ഒരു ക്രെഡിറ്റ് കാര്‍ഡ് സ്ലിപ്പില്‍ പേനകൊണ്ടെഴുതിയ മൂന്ന് വരികളാണ് ഈ സംഭവകഥയുടെ ആത്മാവ്.
ജൂലൈ ഒമ്പതിന് ഉച്ചയൂണിനായി ഹോട്ടലില്‍ തനിച്ചെത്തിയ വനിത ഒരു ബ്ലൂമൂണും ഒരു കൊറോണയും ഓര്‍ഡര്‍ ചെയ്തു.വെയിറ്റര്‍ ബ്രയന്‍ ആവറി അവരോട് ഒരേ സമയം ഒരേ ബിയറേ നല്കുകയുള്ളുവെന്ന് പറഞ്ഞു.അവര്‍ മറുപടി നല്കി, ഒന്ന് എന്റെ സഹോദരനുള്ളതാണ്.അവര്‍ ഭക്ഷണം കഴിച്ചു കഴിയും വരെ കൊറോണ ബിയര്‍ അങ്ങനെ തന്നെ അവര്‍ക്കരികിലിരുന്നു.ബില്‍ നല്കിയപ്പോള് ബ്രയന്‍ പറഞ്ഞു.കൊറോണയുടെ പണം എടുക്കുന്നില്ല.തുടര്‍ന്ന് സ്വന്തം ക്രെഡിറ്റ് കാര്‍ഡ് സ്ലിപ്പില്‍ അവര്‍ എഴുതി ‘നന്ദി, നിങ്ങളുടെ ഉദാരതയ്ക്ക്, അതേറെ വലുതാണ് എനിക്ക്, നിങ്ങള്‍ക്ക് നല്ലൊരു ദിനമായിരിക്കട്ടെ’.ഈ കുറിപ്പോടു കൂടിയ ബിയര്‍ കുപ്പി അന്നു മുതല്‍ ആ ഹോട്ടലില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ പതാകയ്ക്കു കീഴിലുള്ള കൂളറിന് മുകളില്‍ വെയിറ്റര്‍ ആദരവോടെ വച്ചു.ഹോട്ടലുടമയെത്തിയപ്പോള് കാട്ടിക്കൊടുത്തു.അദ്ദേഹം വെയ്റ്ററോട് പറഞ്ഞത് ഇങ്ങനെ ‘വളരെ നല്ലകാര്യം, എന്നും അതില്‍ ഒരു ഫ്രഷ് ലൈം വെക്കണം’.
ബാറില്‍ വന്നുപോയ ആ വനിത ഒരു സൈനികയായിരുന്നു.ഇറാഖില്‍ കൊല്ലപ്പെട്ട അവരുടെ സൈനികനായ സഹോദരനുള്ള ആദരവായിരുന്നു ആ ബിയര്‍.ഹൃദയസ്പര്‍ശിയായ സംഭവം വെയിറ്റര്‍ ബ്രയന്‍ ആവറി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ ലോകത്തെ അറിയിച്ചത്.ഇതിനോടകം ഈ കഥ ഏറെ പേര് ഫേസ് ബുക്കിലൂടെ ഏറ്റെടുത്തു കഴിഞ്ഞു.
INDIANEWS24.COM Newyork