jio 800x100
jio 800x100
728-pixel-x-90
<< >>

ആരാധനാലയങ്ങളിലെ വൈന്‍ നിര്‍ത്തലാക്കണം: വെള്ളാപ്പള്ളി

ആലപ്പുഴ: മദ്യ നിരോധനം പൂര്‍ണമായും നടപ്പിലാക്കുമെന്ന് പറയുന്നവര്‍ ആരാധനാലയങ്ങളിലെ വൈന്‍ നിര്‍ത്തലാക്കുകയാണ് ആദ്യം വേണ്ടതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍  സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ മദ്യനയത്തെ കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗം മാത്രമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തോട്  കണിച്ചുകുളങ്ങരയിലെ വസതിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ നിരോധനം ആഹ്വാനം ചെയ്യുന്നവര്‍ ആദ്യം ചെയ്യേണ്ടത് അനുയായികളെ ബോധവത്കരിക്കലാണ്. മദ്യപാനികളുടെ വീട് വെഞ്ചരിക്കരുതെന്നു ഇത്തരക്കാര്‍ തങ്ങളുടെ അധീനതയിലുള്ള പുരോഹിതര്‍ക്ക് നിര്‍ദേശം കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.എം.സുധീരനുമായുള്ള വടംവലിയില്‍ തല്‍ക്കാലം ഉമ്മന്‍ചാണ്ടി മേല്‍ക്കൈ നേടിയതായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.

INDIANEWS24 ALAPPUZHA

Leave a Reply