728-pixel-x-90-2-learn
728-pixel-x-90
<< >>

ആയുര്‍വേദചികിത്സ ഖത്തറിലും അനുവദനീയം

ദോഹ:ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ഖത്തറില്‍ ഔദ്യോഗിക അംഗീകാരം നല്‍കി.ഖത്തറിലെ മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമാകുകയാണ്.ഇതാദ്യമായാണ് നമ്മുടെ നാട്ടിലെ പാരമ്പര്യ ചികിത്സാ രീതിക്ക് ഖത്തറില്‍ അംഗീകാരം ലഭിക്കുന്നത്.

ഇവിടെയെത്തിയ ആളുകളില്‍ നാട്ടില്‍ ആയുര്‍വേദ ചികിത്സാ രീതികള്‍ പിന്തുടരുന്നവര്‍ക്ക് ആവശ്യമായ മരുന്ന് ഇവിടെ ലഭിക്കാതിരിക്കുന്നതിന് ഇതോടെ അവസാനമാകും.ചില പ്രത്യേക ഇനം മരുന്നുകള്‍ ഇവിടേക്ക് കൊണ്ടുവരുന്നതിന് വിലക്കുകളുണ്ട്.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം അനുകൂലമായി വന്നതെന്ന ആശ്വാസത്തിലാണ് നിരവധി പ്രവാസികള്‍.

മരുന്നുകള്‍ പരിശോധിച്ച് ഫലപ്രദമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ആയുര്‍വേദം അടക്കമുള്ള സമാന്തര ചികിത്സാരീതികള്‍ക്ക് ഖത്തര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.ആയുവര്‍വേദത്തിനും ഹോമിയോപ്പതിക്കും പുറമെ ഹിജാമ എന്ന അറബ് പരമ്പരാഗത ചികിത്സാ രീതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.മതിയായ യോഗ്യതയുള്ളവര്‍ക്കും കൗണ്‍സിലിന്റെ അംഗീകാരം നേടിയവര്‍ക്കും മാത്രമേ ചികിത്സക്കും മരുന്നു വില്‍പ്പനയ്ക്കും അനുമതി ലഭിക്കുകയുള്ളു.

INDIANEWS24.COM Gulf Desk

Leave a Reply