728-pixel-x-90-2-learn
728-pixel-x-90
<< >>

‘ആമേന്’ കാനഡ ചലച്ചിത്രമേളയില്‍ പുരസ്‌കാരം

vവാന്‍കൂവര്‍: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള സിനിമ ‘ആമേന്‍’ കാനഡ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടി. ഫീച്ചര്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ റോയല്‍ റീല്‍ അവാര്‍ഡാണ് ‘ആമേന്‍’ സ്വന്തമാക്കിയത്.

ഫഹദ് ഫാസില്‍, സ്വാതി, ഇന്ദ്രജിത്ത്, ജോയ് മാത്യു എന്നിവരാണ്‌ സിനിമയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആലപുഴയിലെ ഒരു സാങ്കല്‍പികഗ്രാമത്തിന്‍റെ കഥയാണ് ‘ആമേന്‍’. മറ്റ് എട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് ‘ആമേന്‍’ ഈ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply