728-pixel-x-90-2-learn
728-pixel-x-90
<< >>

ആമി തീയേറ്ററുകളിൽ

ചിത്രത്തിനായുള്ള ചർച്ചകൾ തുടങ്ങിയപ്പോൾ മുതൽ വലിയ വാർത്താപ്രാധാന്യം നേടിയ കമലിൻറെ ആമി തിയേറ്ററുകളില്‍. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദർശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി. കഴിഞ്ഞദിവസം നടന്ന പ്രദർശനത്തിൽ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധിപേരാണ് എത്തിയത്.

ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ എത്തുന്നത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളീ ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെപിഎസി ലളിത, രാഹുല്‍ മാധവ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. റാഫേല്‍ തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

INDIANEWS24.COM Movies

Leave a Reply