728-pixel-x-90-2-learn
728-pixel-x-90
<< >>

ആമിയും മായാനദിയും കാണാം; 4 ഡോളര്‍ ഇളവ്

ടൊറന്റോ: കാനഡയിലെ മലയാളസിനിമാപ്രേമികള്‍ക്ക് ഇത് ഉത്സവതുല്യമായ വാരാന്ത്യം. കേരളത്തില്‍ വമ്പന്‍ ഹിറ്റുകളായ രണ്ട് ചിത്രങ്ങള്‍, മഞ്ജു വാര്യര്‍ നായികയായ ആമിയും ടോവിനോ തോമസ്‌ നായകനായ മായാനദിയും വെള്ളിയാഴ്ച മുതല്‍ ടൊറന്റോയില്‍ പ്രദര്‍ശനത്തിന്. രണ്ട് ചിത്രങ്ങള്‍ക്കും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 4 ഡോളര്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ഇതിവൃത്തമാക്കിയ ആമി സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ കമല്‍ ആണ്. ടോവിനോ തോമസ്‌, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] മാര്‍ച്ച്‌ 16 വൈകിട്ട് 7.00നും മാര്‍ച്ച്‌ 17 വൈകിട്ട് 6.30നും മാര്‍ച്ച്‌ 18വൈകിട്ട് 4.30നുമാണ് ആമിയുടെ പ്രദര്‍ശനങ്ങള്‍. മാര്‍ച്ച്‌ 18 വൈകിട്ട് 3.15ന് മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസിലും [1571 SANDHURST CIRCLE] ചിത്രം പ്രദര്‍ശിപ്പിക്കും.
പ്രണയത്തിന്റെയും പകപോക്കലിന്‍റെയും കവിതപോലെ സുന്ദരമായ കഥ പറയുന്ന മായാനദിയില്‍ ഐശ്വര്യ ലക്ഷ്മിയാണ്‌ ടോവിനോയുടെ നായിക. യോര്‍ക്ക്‌ സിനിമാസില്‍ മാര്‍ച്ച്‌ 16നും 17നും രാത്രി 9.30, 18ന് വൈകിട്ട് 7.30 എന്നിങ്ങനെയാണ് പ്രദര്‍ശനം. വുഡ്സൈഡ് സിനിമാസില്‍ 17ന് വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും.
വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍:-647 892 7650.

Leave a Reply