728-pixel-x-90-2-learn
728-pixel-x-90
<< >>

ആമിയില്‍ വിദ്യയ്ക്ക് പകരം മഞ്ജു എത്തിയതില്‍ ഇപ്പോഴാണ് ശരിക്കും ഹാപ്പിയായതെന്ന് കമല്‍

മാധവികുട്ടി എന്ന കമല സുറയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമി പുരോഗമിക്കുന്നു. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയതില്‍ സംവിധായകന്‍ മുമ്പത്തെക്കാള്‍ ഏറെ ആത്മവിശ്വാസത്തിലാണ്. കൊച്ചിയില്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആമിയായി വിദ്യയ്ക്കു പകരം മഞ്ജു ആയത് എന്തുകൊണ്ടും നന്നായി എന്നാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ബോളിവുഡ് താരം വിദ്യാ ബാലന്‍ ആമിയാകുമെന്നാണ് ആദ്യം കേട്ടിരുന്നത്. താരത്തെ വച്ച് പ്രോജക്ട് തുടങ്ങാനിരുന്നപ്പോഴാണ് ഇതില്‍ നിന്നും അവര്‍ പിന്‍മാറിയത്. പകരം മഞ്ജു വാര്യരെ ആമിയാക്കി ചിത്രം തുടങ്ങി. എന്നാലിപ്പോള്‍ സംവിധായകന്‍ ഇതേ കുറിച്ച് പ്രതികരിക്കുന്നതിങ്ങനെയാണ്. വിദ്യയാണ് ആമിയില്‍ വര്‍ക്ക് ചെയ്തിരുന്നതെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു. മഞ്ജു ആയതിനാല്‍ അത് ഒഴിവാക്കാനായി. വിദ്യ ചെയ്യേണ്ടിയിരുന്ന ആമിയല്ല മഞ്ജു ചെയ്യുന്നത്. ചിത്രത്തില്‍ നിന്നും ശരിക്കും പിന്‍മാറിയതാണ്. അത് കഥയോ കഥാപാത്രമോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. മറിച്ച് ചില ബാഹ്യപ്രേരണകളാണ് അതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യയ്ക്കു വേണ്ടി കണ്ടുവച്ച ആമിയെ അല്ല മഞ്ജു ചെയ്യുന്നത്. തനി തൃശൂരിന്റെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ ഇതിനാല്‍ അവതരിപ്പിക്കാനായെന്നും കമല്‍ അഭിമുഖത്തില്‍ പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply