jio 800x100
jio 800x100
728-pixel-x-90
<< >>

ആമിയില്‍ നായിക മഞ്ജു വാര്യര്‍ എന്ന് സ്ഥിരീകരണം

കൊച്ചി:മാധവിക്കുട്ടി എന്ന കമല സുറയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍.ആമി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ തന്നെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.നേരത്തെ ആമിയായി ബോളിവുഡ് താരം വിദ്യാബാലനെയാണ് നിശ്ചയിച്ചിരുന്നത്.എല്ലാം പൂര്‍ത്തിയായി ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസമുള്ളപ്പോള്‍ താരം പിന്‍മാറുകയായിരുന്നു.

ആമിയുടെ ചിത്രീകരണം അടുത്ത മാസം ആദ്യം ഒറ്റപ്പാലത്ത് തുടങ്ങുമെന്ന് കമല്‍ പറഞ്ഞു.ഒറ്റപ്പാലത്ത് നാലപ്പാട്ട് വീടിന്റെ ഘടനയോട് സാദൃശ്യമുള്ള മറ്റൊരു വീട് കണ്ടെത്തി അവിടെയാണ് ആമിയുടെ ചിത്രീകരണം നടക്കുക. പത്ത് കോടി രൂപ മുതല്‍ മുടക്കിലാണ്.

മുംബൈ, കൊല്‍ക്കത്ത, കേരളം ഇങ്ങനെ ആമി ജീവിച്ച സ്ഥലങ്ങളില്‍ തന്നെയായിരിക്കും ഷൂട്ടിങ്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ മാധവിക്കുട്ടിയുടെ വരികള്‍ ഉപയോഗിക്കുന്നതിനുള്ള നിമയപരമായ അവകാശങ്ങള്‍ ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ നേടിയിട്ടുണ്ട്.

INDIANEWS24.COM Movies

Leave a Reply