728-pixel-x-90-2-learn
728-pixel-x-90
<< >>

ആപ്പിള്‍ ആപ്ലിക്കേഷന്‍ മൊബൈല്‍ മോഷണം കുറച്ചു

ന്യൂയോര്‍ക്ക്:ആപ്പിള്‍ ടെക്‌നോളജിയുടെ പുതിയ സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്തുക വഴി മൊബൈല്‍ ഫോണുകളുടെ മോഷണം കുറയ്ക്കാനായതായി പഠനം.അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ(എഫ്സിസി) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പുതുതായി വിപണിയിലിറങ്ങിയ ഫൈന്‍ഡ് മൈ ഐഫോണ്‍, ആക്ടിവേഷന്‍ ലോക്ക് എന്നിവ മികച്ച രീതിയില്‍ ഫലം ചെയ്യുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.

മൊബൈല്‍ മോഷണം ലോകത്തെവിടെയും ഇന്ന് വലിയ തലവേദനയായിരിക്കുകയാണ്.മൊബൈല്‍ നഷ്ടപ്പെട്ടുപോകുന്നതിലുപരി പലരും തങ്ങളുടെ രഹസ്യവിവരങ്ങള്‍ വരെ സൂക്ഷിക്കാറുള്ളത് എപ്പോഴും കൈയില്‍ കൊണ്ടുനടക്കുന്ന ഫോണുകളിലാണ്. ഇതിനാല്‍ തന്നെ മൊബൈല്‍ മോഷ്ടിക്കപ്പെടുന്നതിലൂടെ വലിയ നഷ്ടങ്ങളാണ് സംഭവിക്കാറുള്ളത്.

അമേരിക്കന്‍ പട്ടണങ്ങളായ സന്‍ഫ്രാന്‍സിസ്‌കോയില്‍ 59 ശതമാനവും ന്യൂയോര്‍ക്കില്‍ 46 ശതമാനവും മോഷണങ്ങള്‍ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടതാണ്.ലണ്ടനില്‍ 50 ശതമാനവും മൊബൈല്‍ മോഷണം നടക്കാറുണ്ട്.ആപ്പിളിന്റെ അപ്ലിക്കേഷന്‍ ലോക്ക് പ്രയോജനപ്പെടുത്തിയ ശേഷം ഈ നഗരങ്ങളിലെ മോഷണങ്ങള്‍ 38(സന്‍ഫ്രാന്‍സിസ്‌കോ),24(ലണ്ടന്‍),19(ലണ്ടന്‍)ശതമാനമായി കുറച്ചിട്ടുണ്ട്.മൊബൈലിലെ വിവരങ്ങള്‍ ഏറ്റവും രഹസ്യസ്വഭാവമുള്ളതായതിനാല്‍ ക്രെഡിറ്റ്കാര്‍ഡ് മോഷണത്തെപോലെ തന്നെ ഗൗരവമുള്ളതായി മൊബൈല്‍ മോഷണവും കാണണമെന്നും മൊബൈല്‍ പാസ്സ്‌വേര്‍ഡ് പിന്‍ ഉപയോഗിച്ച് ലോക്ക് ചെയ്യണമെന്നുമാണ് എഫ് സി സി ഉപദേശിക്കുന്നത്.

INDIANEWS24 NEWYORK

 

Leave a Reply