728-pixel-x-90-2-learn
728-pixel-x-90
<< >>

ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വിവാഹിതരായി

ചേര്‍ത്തല: മലയാളത്തിന്‍റെ “ആണ്‍കുട്ടി” ആന്‍ അഗസ്റിനും  പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ Ann Augustine Engagement with Jomon T John  Photosടി. ജോണും തമ്മിലുള്ള  വിവാഹം ഇന്ന് ചേര്‍ത്തല സെന്റ് സെബാസ്റ്യന്‍ പളളിയില്‍ വച്ച് നടന്നു. അന്തരിച്ച നടനും നിര്‍മ്മാതാവുമായ  അഗസ്റിന്‍റെ മകളാണ് ആന്‍ അഗസ്റിന്‍.

2010ല്‍ ലാല്‍ ജോസിന്‍റെഎല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റിന്‍ സിനിമയിലേക്കെത്തുന്നത്.ആര്‍ട്ടിസ്റ്റ്, പോപ്പിന്‍സ്. അര്‍ജുനന്‍ സാക്ഷി, ഡാ തടിയ ,ഓര്‍ഡിനറി തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി ആന്‍ മാറി’.

ചാപ്പാകുരിശ് എന്ന സിനിമയിലൂടെയാണ് ജോമോന്‍ ടി. ജോണ്‍ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. തിര, എബിസിഡി, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍മറയത്ത്, പോപ്പിന്‍സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്  ജോമോന്‍ ടി ജോണാണ്.  പോപ്പിന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആനും  ജോമോനും  പ്രണയത്തിലാകുന്നത്.an ranjith

അഗസ്റ്റിന്‍ അടുത്ത കാലത്താണ് മരണപ്പെടുന്നത്.അഗസ്റ്റിന്‍റെ ഉറ്റ സുഹൃത്തായ സംവിധായകന്‍ രഞ്ജിത്താണ് പിതാവിന്‍റെ സ്ഥാനത്ത് നിന്ന് ആനിനെ പള്ളിയിലേക്ക് ആനയിച്ചത്.

INDIANEWS24KOCHI

 

 

 

 

 

Leave a Reply