728-pixel-x-90-2-learn
728-pixel-x-90
<< >>

വിപുലമാക്കാന്‍ ആന്റണി; വേണ്ടെന്ന്ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: യു.പി.എ വിപുലീകരിക്കുക എന്ന ലക്‌ഷ്യവുമായി എ.കെ.ആന്‍റെണി മുന്നിട്ടിറങ്ങുന്നു. ഇതിന്‍റെ ഭാഗമായി യു.പി.എ വിപുലീകരണക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ആന്‍റെണി ഇന്ന് കത്തയച്ചു.സഖ്യകക്ഷികളാക്കാന്‍ സാധ്യതയുള്ള കക്ഷികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ആന്റണിയുടെ ഈ നീക്കം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്ന പക്ഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം എ.കെ. ആന്‍റെണി ഏറ്റെടുത്തേക്കും എന്ന് സൂചനയുണ്ട്. ഒരു പക്ഷെ കോണ്‍ഗ്രസ് പ്രസിഡണ്ട്‌ സ്ഥാനം തന്നെ ആന്റണിക്ക് ലഭിച്ചേക്കാം.

അതെ സമയം കേരളത്തില്‍ സ്ഥിതി മറിച്ചാണ്.യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ്. ഒരുങ്ങുന്നത്. അതുകൊണ്ട് മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുള്ള ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.സീറ്റു വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കോണ്‍ഗ്രസ് എത്ര സീറ്റില്‍ മത്സരിക്കുമെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അഭിലാഷ് മുരളീധരനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ കാതോലിക്ക ബാവ രണ്ടു മണിക്കൂറിനുള്ളില്‍ തന്‍റെ പ്രസ്താവന തിരുത്തിയ കാര്യം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മര്‍ശിക്കുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫിലും പാര്‍ട്ടിയിലും പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതൊക്കെ മാധ്യമ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
INDIANEWS24.COM DELHI TVM

Leave a Reply