ആന്ഗ്രി ബേര്‍ഡ്സ്’ ഉള്‍പ്പടെയുള്ള ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ പേരില്‍ സ്പാം വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഉടമസ്ഥരറിയാതെ ഫോണുകളെ പാഴ്സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടപ്രോഗ്രാമാണ് ഗെയിമുകള്‍ വഴി പടരുന്നതത്രേ. സൗജന്യമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പുതിയ ഫോണുകളില്‍ വൈറസ് കടന്നുകൂടുന്നത്.