കണ്ണൂര്‍:സംസ്ഥാന സര്‍ക്കാരിലെ അഴിമതിയെ കുറിച്ച് എ കെ ആന്റണി പ്രസ്താവന ഇറക്കിയതില്‍ ആത്മാര്‍ഥമായാണെങ്കില്‍ ആരോപണ വിധേയരായ മന്ത്രിമാരോട് രാജിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെടണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അഴിമതിയെ കുറിച്ച് ഇടത് മുന്നണി ഉന്നയിച്ച കാര്യങ്ങള്‍ ആന്റണി അടിവരയിടുകയായിരുന്നു.പണം കൊടുക്കാതെ സംസ്ഥാനത്ത് ഒരു കാര്യവും നടക്കുന്നില്ലെന്നാണു ആന്റണി പറഞ്ഞത്.വി എം സുധീരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇതു ശരിയാണെന്നു സര്‍ട്ടിഫിക്കറ്റ് നല്കി.അഴിമതി ആരോപണം നേരിടുന്നവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലേല് ഇവരുടെ പ്രസ്താപന പൊള്ളത്തരമായിട്ടേ ജനം വിശ്വസിക്കൂവെന്നും കാനം അഭിപ്രായപ്പെട്ടു.
INDIANEWS24.COM Kerala