728-pixel-x-90-2-learn
728-pixel-x-90
<< >>

ആന്റണിക്കെതിരെ പിണറായി

കോട്ടയം :ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകതാല്‍പര്യം  സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി ഇടപെടുമെന്ന രീതിയിലുള്ള പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചപ്പോള്‍ എ.കെ. ആന്‍റണി ഇതേ മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍, അന്നൊന്നും ഇദ്ദേഹം സ്ഥലത്തില്ലായിരുന്നെന്ന മട്ടിലുള്ള പ്രചാരണമാണ് ഇപ്പോള്‍ ഒരു വിഭാഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്യോതിബസു ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മതനിരപേക്ഷതയുടെ സമകാലിക പ്രസക്തിയും, ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിമാരെ മുട്ടി കേരളത്തില്‍ വഴിനടക്കാനാവാത്ത സ്ഥിതിയാണ്. എന്നാല്‍ , പശ്ചിമഘട്ടസംരക്ഷണത്തിനെന്നപേരിലുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഇവര്‍ എന്തു ചെയ്യുകയായിരുന്നു .ജനങ്ങളെ കണക്കിലെടുക്കാത്ത പ്രകൃതി സംരക്ഷണം ജനവിരുദ്ധം തന്നെയാണ്. ഇത് ജനങ്ങള്‍ക്കെതിരായതാണ്. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍. ഭാസ്കരന്‍, കെ. സുരേഷ്കുറുപ്പ് എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

Leave a Reply