728-pixel-x-90-2-learn
728-pixel-x-90
<< >>

ആന്ധ്രയില്‍ ഹൂദ് ഹൂദ് ആഞ്ഞടിച്ചു; മുന്‍കരുതലുകള്‍ വന്‍ ദുരന്തം ഒഴിവാക്കി

ഹൈജരാബാദ്:വിനാശകരമായ ഹുദ് ഹുദ് ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ വീശാന്‍ തുടങ്ങി.ഇതുവരെ ശക്തമായ കാറ്റ് വീശിയടിച്ചിരിക്കുന്നത് ആന്ധ്രാ തീരത്താണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് ചൂഴലിക്കാറ്റ് വീശാനിടയാക്കിയത്.രണ്ടിടങ്ങളിലായി രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മുന്‍കൂട്ടി അറിയാന്‍ സാധിച്ചതിനാല്‍ ആന്ധ്രയിലെ തീരമേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായത് ദുരന്തത്തിന്റെ തീവ്രത കുറക്കാന്‍ കഴിഞ്ഞു.എങ്കിലും വിശാഖപട്ടണത്തും ശ്രീകാകുളത്തുമാണ് മരണം സംഭവിച്ചിട്ടുണ്ട്.വിശാഖപട്ടണത്ത് മരം കടപുഴകിവീണ് സ്ത്രീയാണ് മരണമടഞ്ഞത്.

വിജയനഗരത്തിനടുത്ത് ബിമിലിയില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് കരയില്‍ പ്രവേശിച്ചു.അതേസമയം വിശാഖപട്ടണത്തെ 29 ഗ്രാമങ്ങളില്‍ മഴയും കനത്തുപെയ്യുന്നുണ്ട്.തിരമാലകള്‍ 30 അടി ഉയരത്തില്‍വരെ ആഞ്ഞടിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ആന്ധ്രപ്രദേശില്‍ മാത്രം മൂന്ന് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.38 തീവണ്ടികള്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.കാലാവസ്ഥാ പ്രചനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ധന്‍ബാദ് – ആലപ്പുഴ എക്‌സ്പ്രസ്,തിരുവനന്തപുരം – ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിട്ടു.വിമാന സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.

ആന്ധ്ര തീരങ്ങളില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഫൈലിന്‍ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു.അന്നും കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ശക്തമായ മുന്‍കരുതലെടുത്തത് ഗുണം ചെയ്തിരുന്നു.ആളപായത്തിന് കുറവുണ്ടായെങ്കിലും പ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഹൂദ് ഹുദ് ചുഴലിക്കാറ്റ് ശക്തമായി വീശിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അധികം പേര്‍ ദുരന്തത്തിനിരയായിട്ടെല്ലന്ന് മാത്രമേ അനുമാനിക്കാനാകുകയുള്ളു.കെട്ടിടങ്ങള്‍ക്കും മറ്റു കാര്യമായ നാശങ്ങള്‍ സംഭവിച്ചേക്കാമെന്ന് കരുതുന്നു.

INDIANEWS24NATIONAL DESK

Leave a Reply