728-pixel-x-90-2-learn
728-pixel-x-90
<< >>

ആന്ധ്രപ്രദേശ്‌ ഇനി ചരിത്രം :തെലുങ്കാനയില്‍ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ അധികാരമേറ്റു

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്‍െറ ആദ്യ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തെലങ്കാന രാഷ്ട്രസമിതിയുടെ നേതാവാണ് ചന്ദ്രശേഖരറാവു.

രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചന്ദ്രശേഖരറാവുവിനും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രപ്രദേശ് വേര്‍പ്പെടുത്തി രൂപീകരിച്ച ഇന്ത്യയിലെ 29ാമത് സംസ്ഥാനമാണ് തെലങ്കാന.

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തെലങ്കാന രൂപീകരണ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷത്തില്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ പങ്കെടുക്കും.രാവിലെ ഹൈദരാബാദിലെ ഗണ്‍ പാര്‍ക്കിലെത്തിയ റാവു തെലങ്കാന രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ചന്ദ്രശേഖരറാവു അധികാരമേറ്റെടുത്തതോടെ തെലങ്കാനയിലെ രാഷ്ട്രപതി ഭരണത്തിന് തിരശ്ശീല വീണു.നിലവിലെ ആന്ധ്രപ്രദേശ് സീമാന്ധ്രയെന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച വിജ്ഞാപനം രാവിലെ പുറത്തിറങ്ങി.

അതേസമയം, ശേഷിക്കുന്ന ആന്ധ്രപ്രദേശില്‍ കേന്ദ്രഭരണം ഒരാഴ്ചകൂടി തുടരും. ചന്ദ്രബാബു നായിഡുവിന്‍െറ നേതൃത്വത്തില്‍ ടി.ഡി.പി അധികാരമേല്‍ക്കുന്നതുവരെ ആയിരിക്കുമിത്.


Leave a Reply