728-pixel-x-90-2-learn
728-pixel-x-90
<< >>

ആനകളെ എഴുന്നള്ളിക്കാം, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി:ആനകളെ ഉത്സവങ്ങള്‍ക്കും മറ്റും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി.ആഘോഷങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുന്നത് വഴി അവയെ ക്രൂരതയ്ക്ക് ഇരയാക്കുന്നുവെന്ന പരാതിയില്‍ ഇടക്കാല ഉത്തരവായാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ആനയെ എഴുന്നള്ളിക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആനയുടമകള്‍ക്കും സംഘാടകര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകും.ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി.ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ആനകള്‍ ക്രൂരതയ്ക്കിരയാകുന്നില്ലെന്ന് ഉറപ്പുവരുത്താനാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.ജൂലൈ 14ന് കേസില്‍ വിശദമായ വാദം കേള്‍ക്കും.

ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ ബംഗളുരു ആസ്ഥാനമായ സന്നദ്ധസംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന്റെ പേരില്‍ ആനകളെ പീഡിപ്പിക്കുന്നത് വന്യമൃഗസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം.കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം സുപ്രീം കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ആനയുടമകളുടെ സംഘടനകള്‍ക്കും കേസില്‍ കക്ഷി ചേര്‍ത്തിട്ടുള്ള കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

INDIANEWS24.COM NEWDELHI

Leave a Reply