ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം വീണ്ടും. ഇക്കാര്യം അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കമ്മിഷന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
രണ്ട് കൊല്ലം മുമ്പ് ഇതേ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ സമീപിച്ചിരുന്നതാണ്. ആ സമയത്താണ് ആധാറുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നുവന്നത്. സബ്സിഡി ആവശ്യങ്ങള്‍ക്കല്ലാതെ ആധാര്‍ ഉപയോഗിക്കരുതെന്ന ഉത്തരവിനെ തുടര്‍ന്ന് അന്ന് ഹര്‍ജി അനിശ്ചിതത്വത്തിലാകുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനാണ് ഇവരണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നാണ് കമ്മീഷന്റെ വാദം.ആധാര്‍ നമ്പര്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ കമ്മിഷന്റെ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്ന് മാത്രം. വോട്ടര്‍പട്ടിക മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അതുവഴി സാധിക്കുമെന്നാണ് കമ്മിഷന് കണക്കാക്കുന്നത്.
INDIANEWS24.COM NEWDELHI