728-pixel-x-90-2-learn
728-pixel-x-90
<< >>

ആധാര്‍-മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആധാര്‍ ഭരണഘടനാ വിരുദ്ധം എന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ടെ ബെഞ്ചിന്റേതായിരുന്നു വിധി.

ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണം. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്തിരുന്നു.

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വരുന്ന ഫെബ്രുവരി ആറ് വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31ന് മുമ്പ് ആധാര്‍ ബന്ധിപ്പിക്കണം.

INDIANEWS24.COM NEWDELHI

Leave a Reply