728-pixel-x-90-2-learn
728-pixel-x-90
<< >>

ആധാര്‍ ബന്ധിപ്പിക്കല്‍: അവശര്‍ക്കുവേണ്ടി മൊബൈല്‍ കമ്പനികള്‍ വീട്ടിലെത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: അവശരായ വൃദ്ധജനങ്ങളുടെയും ശാരിരിക വെല്ലുവിളി നേരിടുന്നവരുടെയും മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ വീടുകളിലെത്തണമെന്ന് നിര്‍ദേശം. ടെലികോം മന്ത്രാലയമാണ് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ കമ്പനികളുടെ സേവന കേന്ദ്രത്തിലോ അവര്‍ ഒരുക്കുന്ന ക്യാമ്പുകളിലോ നേരിട്ടെത്തിയാണ് സിം ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഇത്തരത്തില്‍ വീടിന് പുറത്തേക്ക് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുവേണ്ടിയാണ് ടെലികോം കമ്പനികളോട് നേരിട്ടെത്തി മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആധാര്‍ ഉടമയാണോയെന്ന് തിരിച്ചറിയാന്‍ വിരലടയാളം പരിശോധിക്കും. വൈകല്യമുള്ളവരാണെങ്കില്‍ കൃഷ്ണമണി പരിശോധിച്ച് ആധാറുമായി ഒത്തുനോക്കാനുള്ള സൗകര്യം ഒരുക്കും. കൂടാതെ ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ രേഖകള്‍ ഒഴികെയുള്ള വ്യക്തിഗത വിവരങ്ങള്‍ ടെലികോം കമ്പനിയുടെ സേവനകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് കാണാനാവാത്ത വിധം സജ്ജീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply