728-pixel-x-90-2-learn
728-pixel-x-90
<< >>

“ആധാരം” രാഹുലിന് തന്നെ !

ന്യൂഡല്‍ഹി : ഇന്ത്യയുടെ “ആധാരം” നന്ദന്‍ നിലെക്കാനി എന്ന ” ആധാര്‍ കാര്‍ഡ്‌ ” ശില്‍പ്പിക്ക് കൊടുക്കുവാനൊരുങ്ങിയ കോണ്‍ഗ്രസ് തീരുമാനം മാറ്റുന്നു. നന്ദന്‍റെ നിഷേധമാണോ കാരണം എന്നറിയില്ല. പുതുവര്‍ഷത്തില്‍, ജനുവരി 17 ന് രാഹുലിന്‍റെ പേരില്‍ ” തീറു” നടക്കുമെന്ന  പ്രിയ ദത്തിന്‍റെ അറിയിപ്പ് വന്നു കഴിഞ്ഞു.

അടുത്തമാസം 17ന് ഡല്‍ഹിയില്‍  എ.ഐ.സി.സി.യുടെ  പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. പ്രസ്തുത സമ്മേളനത്തില്‍  പാര്‍ട്ടി ഉപാധ്യക്ഷന്‍ കൂടിയായ  രാഹുല്‍ഗാന്ധിയെ  പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കും എന്നാണ് അറിയുന്നത്. സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് എ.ഐ.സി.സി. സമ്മേളനത്തെക്കുറിച്ച് അറിയിച്ചത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായസമന്വയമുണ്ടായതായി പാര്‍ട്ടിവക്താവ് പ്രിയാദത്ത് സ്ഥിരീകരിച്ചു. ജനങ്ങള്‍ രാഹുലിനായാണ് കാത്തിരിക്കുന്നതെന്നും പ്രിയ ദത്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം  ജനുവരിയില്‍ ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ‘ചിന്തന്‍ ശിബിര”ത്തിലാണ്   രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി പ്രഖ്യാപിച്ചത്. ബി ജെ പി ,  നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. നിരവധി പേരുകള്‍  കോണ്‍ഗ്രസിന്‍റെ  പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രചരിക്കുകയുമുണ്ടായി.ഏതായാലും കോണ്‍ഗ്രസ്രാ ഉന്നത നേതൃത്വം ഇത്തരം ഊഹാപോഹങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നു വ്യക്താമാക്കി.പക്ഷെ സോണിയ ഗാന്ധി രാഹുലിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിതത്വത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

INDIA NEWS DELHIRahul-Gandhi-

Leave a Reply