728-pixel-x-90-2-learn
728-pixel-x-90
<< >>

ആദ്യ സിക്‌സര്‍ പറത്തിയ വനിതാ ക്രിക്കറ്റര്‍ അന്തരിച്ചു

ലണ്ടന്‍:രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി സിക്‌സര്‍ പറത്തിയ വനിതാ ക്രിക്കറ്റര്‍ റേച്ചല്‍ ഹേയ്ഹൂ ഫ്‌ളിന്റ്‌ (77) അന്തരിച്ചു.ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റര്‍മാരുടെ വഴികാട്ടിയെന്ന് അറിയപ്പെട്ടിരുന്ന അവര്‍ അറുപതുകളിലും എഴുപതുകളിലുമാണ് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റുകളില്‍ നിറസാന്നിധ്യമായിരുന്നത്.അസുഖബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെകാലവും പ്രശസ്തവും പ്രമുഖവുമായി നിലകൊള്ളുന്ന ആഷസ് പരമ്പരകളില്‍ ഒന്നിലായിരുന്നു വനിതാ ക്രിക്കറ്റില്‍ ലോകത്താദ്യമായി റേച്ചല്‍ സിക്‌സര്‍ പായിച്ചത്.ഓസ്‌ട്രേലിയക്കെതിര 1963ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന മത്സരത്തിലായിരുന്നു ആ സിക്‌സര്‍.ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ വനിതകളുടെ ക്രിക്കറ്റ് ആദ്യമായി അരങ്ങേറിയപ്പോള്‍ ഇംഗ്ലണ്ടിനെ നയിച്ചത് റേച്ചലായിരുന്നു.1966 മുതല്‍ 1978 വരെ ടീം ക്യാപ്റ്റനുമായിരുന്ന അവര്‍ 1960 മുതല്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്‌.

ഇംഗ്ലണ്ടിനായി 22 ടെസ്റ്റ് മത്സരങ്ങളില്‍ 45.54 ശരാശരിയില്‍ 1600 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും നേട്ടത്തിലുണ്ട്.പിരിമിത ഓവര്‍ ക്രിക്കറ്റ് പ്രചാരത്തിലായ ശേഷം 23 ഏകദിനങ്ങളില്‍ കൂടി ഇംഗ്ലണ്ടിനായി കളിച്ച റേച്ചല്‍ ഹേയ്ഹൂ 58 റണ്‍സിനുമേല്‍ ശരാശരിയുണ്ടായിരുന്നു.

INDIANEWS24.COM London

Leave a Reply