എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി റിലീസ് ചെയ്ത ആദ്യ ദിവസം വാരിക്കൂട്ടിയത് അമ്പത് കോടി.ഇതോടെ വിക്രം ചിത്രമായ ഐയുടെയും രജനിയുടെ ലിങ്കയുടെയും റെക്കോര്‍ഡ് തകര്‍ത്ത് ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന തെന്നിന്ത്യന്‍ ചിത്രമായി ബാഹുബലി മാറി.
റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നുമായാണ് ചിത്രം ആദ്യദിനം 50.1 കോടി രൂപ നേടിയത്.ഹിന്ദിയില്‍ നിന്നുമാത്രം 5.15 കോടിയുടെ കളക്ഷന്‍ നേടി.ഒരു ഡബ്ബിങ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.ആന്ധ്രപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 23. 45 കോടിയും, കര്‍ണാടകയില്‍ നിന്ന് നാല് കോടിയും തമിഴ്നാട്ടില്‍ നിന്ന് 3.5 കോടിയും വാരിക്കൂട്ടി.അമേരിക്കയില്‍ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.
INDIANEWS24.COM Movies