728-pixel-x-90-2-learn
728-pixel-x-90
<< >>

ആദ്യമായി മത്സരിച്ച ‘നോട്ട’ എട്ടുനിലയില്‍ പൊട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘നോട്ട’യ്ക്ക് ദയനീയ പരാജയം. രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ നിക്ഷേധവോട്ടിനോട് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് തണുത്ത പ്രതികരണമായിരുന്നു എന്ന് കണക്കുകള്‍. ഒരു ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ് നിക്ഷേധവോട്ട് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ട് ചെയ്യാതിരിക്കാനും അതേസമയം വോട്ട് അസാധു ആകാതിരിക്കാനും വോട്ടര്‍ക്ക്‌ അവസരം നല്‍കുന്നതാണ് ‘നോട്ട’ അഥവാ  ‘മേല്‍പറഞ്ഞതില്‍ ആരുമില്ല’[None Of The Above].
ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഡല്‍ഹിയില്‍ നിക്ഷേധവോട്ടുകള്‍ കുറയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. മുഖ്യകക്ഷികളായ കോണ്ഗ്രസിലും ബിജെപിയിലും അസംതൃപ്തരായവര്‍ എഎപിക്ക് വോട്ട് ചെയ്തു.
മൂന്ന് കോടിയില്‍പരം വോട്ടര്‍മാര്‍ ഉള്ള രാജസ്ഥാനില്‍ 1.92 ശതമാനം പേരാണ് നോട്ട ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നോട്ടയ്ക്ക് ഏറ്റവും വോട്ട് കിട്ടിയത് ഇവിടെയാണ്.
മധ്യപ്രദേശില്‍ 43851 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്.
എല്ലാ സ്ഥാനാര്‍ഥികളെയും നിരസിക്കാന്‍ വോട്ടര്‍ക്ക്‌ അവകാശം നല്‍കുന്ന നോട്ട ഇതാദ്യമായാണ് ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. സുപ്രീംകോടതി കോടതി വിധിയാണ് ഇതിന് അവസരമൊരുക്കിയത്. എന്നാല്‍, ഏതെങ്കിലും മണ്ഡലത്തില്‍ നോട്ട കൂടുതല്‍ വോട്ട് നേടിയാല്‍ ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply