728-pixel-x-90-2-learn
728-pixel-x-90
<< >>

ആദി വരുന്നു , കാനഡയും കീഴടക്കാന്‍

ടൊറന്റോ: മെഗാസ്റ്റാര്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ മലയാളചിത്രം ആദി കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി ഈ വാരാന്ത്യം 9 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ കളക് ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് ആദി കാനഡയിലെത്തുന്നത്.
മെഗാഹിറ്റായ മോഹന്‍ലാല്‍ ചിത്രം ദൃശ്യം സംവിധാനം ചെയ്ത ജിത്തു ജോസഫാണ് ആദിയുംഅണിയിച്ചൊരുക്കിയത്. ഒരു മുഴുനീള ആക് ഷന്‍ ചിത്രമാണ്‌ ആദി. ആക് ഷന്‍ ഹീറോ എന്ന നിലയില്‍ മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവെക്കുന്നത്. സംഗീതസംവിധായകന്‍ ആകുക എന്ന മോഹവുമായി നടക്കുന്ന ആദിത്യവര്‍മ എന്ന യുവാവിന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന അവിചാരിതമായ ചില സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഫെബ്രുവരി 9 മുതല്‍ 14വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ 7 പ്രദര്‍ശനങ്ങളാണ് ഉള്ളത്. ഫെബ്രുവരി 9- രാത്രി 9.30, ഫെബ്രുവരി 10- വൈകിട്ട് 6.00, ഫെബ്രുവരി 11- വൈകിട്ട് 3.00, 6.00, ഫെബ്രുവരി 12- രാത്രി 8.00, ഫെബ്രുവരി 13-രാത്രി 8.00, ഫെബ്രുവരി 14- രാത്രി 8.00 എന്നിങ്ങനെയാണ് പ്രദര്‍ശനങ്ങള്‍. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] ഫെബ്രുവരി 10 ഉച്ചയ്ക്ക് 1.00നും നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION RD Etobicoke M9V 1B4] ഫെബ്രുവരി 11 വൈകിട്ട് 3.15നുമാണ് പ്രദര്‍ശനങ്ങള്‍.

Leave a Reply