728-pixel-x-90-2-learn
728-pixel-x-90
<< >>

ആദിവാസി യുവാവ് മരിക്കാനിടയായ സംഭവം: പ്രതിഷേധം മുറുകുന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മനോവൈകല്യമുള്ള ആദിവാസി യുവാവ് ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായതിനെ തുര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളുന്നു. മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പോലീസിന് കൈമാറിയ അട്ടപ്പാടി കടുകുമണ്ണയിലെ മധു(35)വിന് പോലീസ് ജീപ്പില്‍വച്ച് ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമേ മരണ കാരണം ഉറപ്പാക്കാനാകൂ.

കടകളില്‍ നിന്നും മറ്റും ഭക്ഷ്യവസ്തുക്കളും മറ്റും മോഷ്ടിക്കുന്നുവെന്നാരോപിച്ചാണ് ഇയാളെ ആള്‍ക്കൂട്ടം പിടികൂടുന്നത്. മുക്കാലിക്കടുത്തു വനാതിര്‍ത്തിയില്‍ ചാക്കില്‍ അരിയുമായി കണ്ട മധുവിനെ ചിലര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിനു കൈമാറിയത്രെ. സമൂഹമാധ്യമങ്ങളിലും നീചവും ക്രൂരവുമായ ഈ കൊലപാതകത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

നാളുകളായി പ്രദേശത്തെ കടകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നതു പതിവാണെന്നു പരാതിയുണ്ടായിരുന്നു. കടകളിലെ സിസിടിവി ദൃശ്യത്തില്‍ നിന്നു ലഭിച്ച മോഷ്ടാവിന്റെ ദൃശ്യത്തോടു സാദൃശ്യമുള്ളതിനെ തുടര്‍ന്നാണു മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത്.

INDIANEWS24.COM Palakkad

Leave a Reply