jio 800x100
jio 800x100
728-pixel-x-90
<< >>

ആദിത്യ – റാണി വിവാഹം അടുത്ത മാസം

വർഷങ്ങൾ നീണ്ട പ്രണയത്തിനൊ‌ടുവിൽ റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹിതരാകുന്നു. ഗോസിപ്പ് കോളങ്ങൾക്ക് അവധി നൽകി ആദിത്യ ചോപ്രയുടെ ബന്ധുക്കൾ തന്നെയാണ് വിവാഹതീയതി പരസ്യമാക്കിയത്. അഞ്ചു വർഷം നീണ്ടപ്രണയമാണ് അടുത്തമാസം 10ന് കതിര്‍മണ്ഡപത്തില്‍ എത്തുന്നത്‌. ജോധ്പൂരിലെ ഉമൈദ് ഭവനിൽ വച്ചാണ് വിവാഹം. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവാഹ പരിപാടികളാണ് ഇരുവീട്ടുകാരും ചേർന്ന് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലായിൽ ഇവർ വിവാഹിതരാകാൻ പോകുന്നതായി വാർത്തകൾ വന്നെങ്കിലും യാഷ് ചോപ്രയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ആദ്യഭാര്യ പായൽ ഖന്നയുമായുള്ള ബന്ധം 2009ൽ അവസാനിപ്പിച്ചാണ് ആദിത്യ റാണിയുമായി അടുക്കുന്നത്. ആദിത്യയുടെ അമ്മ പമേലയാണ് വിവാഹത്തീയതി നിശ്ചയിച്ചത്. എന്തായാലും ചോപ്ര കുടുംബം വിവാഹം ഒരു ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. 2002 മുതൽ റാണി മുഖർജി യഷ് രാജ് ഫിലിംസിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകനായ യാഷ് ചോപ്രയുടെ പുത്രനായ ആദിത്യ, യഷ് രാജ് ഫിലിംസിലൂടെയാണ് സിനിമയിലേക്ക് വന്നത്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ പ്രശസ്തനായ ആദിത്യ സംവിധായകൻ കരൺ ജോഹറിന്റെ സഹപാഠിയുമാണ്. ഷാരൂഖ് ഖാനെ ബോളിവുഡിന്റെ കാമുകനാക്കിയ ദിൽവാലേ ദൽഹനിയാം ലേ ജായേംഗേ ആദിത്യ ആദ്യം സംവിധാനം ചെയ്ത ചിത്രമാണ്. നടി കജോളിന്റെ ബന്ധു കൂടിയായ റാണി മുഖർജി അമീർഖാന്റെ നായികയായാണ് അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമാർന്ന അഭിനയത്തികവിലൂടെ അവർ വേഗം താരറാണി പദവിയിലെത്തിയിരുന്നു. ബ്ളാക്കിൽ അമിതാഭ് ബച്ചനൊപ്പം റാണി ചെയ്ത ബധിരയും മൂകയും അന്ധയുമായ പെൺകുട്ടിയുടെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

Leave a Reply