728-pixel-x-90-2-learn
728-pixel-x-90
<< >>

ആദിത്യ ധര്‍ മികച്ച സംവിധായകന്‍,കീര്‍ത്തി സുരേഷ് മികച്ച നടി,ആയുഷ്മാന്‍ ഖുരാനയും വിക്കി കൌശലും മികച്ച നടന്മാര്‍,എം ജെ രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകൻ

ന്യൂഡല്‍ഹി:ദേശീയ  ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ.ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകൻ.അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്‍ണന്  ഓള് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ  പുരസ്‍കാരം കരസ്ഥമാക്കി.ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു  ജോര്‍ജ്ജിന്   മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രി ശ്രീധരനും   മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ശ്രുതി ഹരിഹരനും മികച്ച നടിക്കുള്ള പ്രത്യക പരാമര്‍ശം നേടി.

മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. മികച്ച നടൻമാരായി വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു.ഉറി ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്. അന്ധാദുൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയുഷ്‍മാൻ ഖുറനെയും മികച്ച നടനായി.മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം. ചരിത്രത്തിന്റെ ചരിത്രം പറഞ്ഞ ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍ ആണ്.

സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച ഹിന്ദി ചിത്രം : അന്ധാദുൻ.  മികച്ച ജനപ്രിയ സിനിമയായി ബധായി ഹോ തെരഞ്ഞെടുക്കപ്പെട്ടു.സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി അക്ഷയ് കുമാര്‍ നായക വേഷം അവതരിപ്പിച്ച പാഡ് മാൻ പുരസ്കാരം നേടി.മികച്ച പരിസ്ഥിതി സിനിമയായി  ദ വേള്‍ഡ്‍സ് മോസ്റ്റ് ഫേമസ് ടൈഗര്‍ തെരഞ്ഞെടുക്കപ്പെട്ടു

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ,  യോഗേഷ് ചന്ദ്രേഖര്‍ എന്നിവര്‍ ചേര്‍ന്ന് അന്ധാദുൻ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കി.

INDIANEWS24 MOVIE DESK

 

Leave a Reply