728-pixel-x-90-2-learn
728-pixel-x-90
<< >>

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 ലേക്ക് നീട്ടി

ന്യൂഡൽഹി: 2018–19 സാമ്പത്തിക വർഷത്തെ വ്യക്തികളുടെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) നീട്ടി.കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം.ആദ്യം ജൂലൈ 31ന് മുൻപായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട്ഓഗസ്റ്റ് 31ലേക്കു നീട്ടിയിരുന്നു.

INDIANEWS24 NEW DELHI DESK

Leave a Reply