jio 800x100
jio 800x100
728-pixel-x-90
<< >>

ആദായനികുതി ഘടനയില്‍ പുതിയ സ്ലാബുകള്‍;വിദ്യാഭ്യാസ മേഖലയ്‌ക്ക് 99300 കോടി രൂപ ബജറ്റ് വിഹിതം

ന്യൂഡൽഹി:ആദായനികുതി ഘടനയില്‍ പുതിയ സ്ലാബുകള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ല.നിലവില്‍ ഇത് 2.5 ലക്ഷം രൂപവരെ ആയിരുന്നു.

അഞ്ച് ലക്ഷത്തിനും 7.5 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് നികുതി 10 ശതമാനമാകും.നേരത്തെ ഇത് 20% ആയിരുന്നു.7.5 മുതല്‍ 10 ലക്ഷം വരെ 15% ആണ് ആദായ നികുതി (നേരത്തെ 30%).10 മുതല്‍ 12.5 ലക്ഷം വരെ ആദായനികുതി 20% (നേരത്തെ 30%).12.5 മുതല്‍ 15 ലക്ഷം വരെ 25% നികുതി (നേരത്തെ 30%).15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30% നികുതി തന്നെ തുടരും.കൂടാതെ 78000 രൂപയുടെ നേട്ടവും ലഭിക്കും.

നേരത്തെയുള്ള 100 ഇളവുകളില്‍ 70 ഇളവുകളും എടുത്തുമാറ്റിയശേഷമാണ് ഈ ഘടന പ്രഖ്യാപിച്ചത്.അതുകൊണ്ട് നികുതിയില്‍ വലിയ തോതിലുള്ള ഇളവ് ലഭിക്കില്ല. മാത്രമല്ല,പുതിയ നിരക്കോ പഴയ നിരക്കോ തുടരുന്നതിനും അനുമതി നല്‍കിയതായി ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ നികുതി ഘടനയില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് 80c, 80d, 80g പോലുള്ള ഇളവുകള്‍ ലഭിക്കില്ല.

വിദ്യാഭ്യാസ മേഖലയ്‌ക്ക് 99300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു.പുതിയ വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു.നാഷണല്‍ പൊലീസ്,ഫോറണ്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വിജയമാണെന്നും സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയ്ക്കായി 69000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.നൈപുണ്യ വികസനത്തിന് 3000 കോടി.ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടിയും സ്വച്ഛ് ഭാരത് മിഷന് 12300 കോടിയും അനുവദിച്ചു. ഊര്‍ജമേഖലയ്‌ക്ക് 22000 കോടിരൂപയാണ് വിഹിതം.

കേന്ദ്ര ബജറ്റിൽ വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങൾ.

വില കൂടുന്നവ:

പാൽ
പെട്രോൾ
ഡീസൽ
സിഗരറ്റ്‌,പുകയില ഉൽപ്പന്നങ്ങൾ
പാദരക്ഷകൾ
ഫർണീച്ചറുകൾ

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കൂടും

ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങള്‍ എന്നിവ

മെഡിക്കല്‍ ഉപകരങ്ങള്‍, വാള്‍ ഫാന്‍

വില കുറയുന്നവ:

പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍ വില കുറയും

ന്യൂസ് പ്രിന്റ് ഇറക്കുമതി നികുതി കുറയും

പുതിയ ബജറ്റിൽ കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചു. ഉല്‍പാദനമേഖലയിലെ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം അടച്ചാൽ മതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.

ധര്‍മസ്ഥാപനങ്ങളുടെ നികുതി പൂര്‍ണമായി ഒഴിവാക്കി. ആധാറുള്ളവര്‍ക്ക് ഉടന്‍ പാന്‍കാര്‍ഡ് നല്‍കും.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ച ബജറ്റാണ്‌ കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവ്‌ വരുന്നു എന്നത്‌ ഉല്‍ക്കണ്ഠാജനകമാണ്. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളു ‐ മുഖ്യമന്ത്രി പറഞ്ഞു.
INDIANEWS24 Kochi Desk

Leave a Reply