728-pixel-x-90-2-learn
728-pixel-x-90
<< >>

ആദാനി ഗ്രൂപ്പിനെതിരെ ഓസ്‌ട്രേലിയയില്‍ വന്‍ പ്രതിഷേധം

സിഡ്‌നി: ഇന്ത്യയിലെ ഖനിവ്യവസായ ഭീമന്‍മാരായ അദാനി എന്റര്‍പ്രൈസസിനെതിരെ ഓസ്‌ട്രേലിയയില്‍ ഉടനീളം വന്‍ പ്രതിഷേധം. രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരിഖനി മേഖലയായ കാര്‍മൈക്കലില്‍ നിന്നും കല്‍ക്കരി ഖനിച്ചെടുക്കണമെന്ന നിര്‍ദേശവുമായി അദാനി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശനിയാഴ്ച്ച പ്രതിഷേധം ശക്തമായത്.

അദാനി വീട്ടിലേക്ക് മടങ്ങുക(ADANI GO HOME) എന്ന ബാനറും പ്ലക്കാര്‍ഡുകളും കൈയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധത്തിനായി സംഘടിക്കുന്നതിന് മുന്‍കൈയെടുത്ത 45 പേര്‍ ചേര്‍ന്ന് ‘സ്റ്റോപ്പ് അദാനി’ മൂവ്‌മെന്റ് എന്ന പേരും ഉണ്ടാക്കി. സിഡ്‌നിയലെ ബോണ്ടി ബീച്ചില്‍ ചേര്‍ന്ന പ്രതിഷേധത്തില്‍ ആയിരത്തിലേറെ പേരാണ് എത്തിയത്. പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അദാനിക്കെതിരെ പ്രതിഷേധക്കാര്‍ അണിനിരക്കുന്നത്. രാജ്യത്തെ പകുതിയിലേറെ വരുന്ന ജനസംഖ്യ ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനിനടത്തുന്നതിന് എതിരാണെന്നാണ് സ്‌റ്റോപ്പ് അദാനിക്കാര്‍ പറയുന്നത്.

INDIANEWS24.COM Sydney

Leave a Reply