728-pixel-x-90-2-learn
728-pixel-x-90
<< >>

ആദരവായി നൽകിയ ഡോക്ടറേറ്റ് ദ്രാവിഡ് നിരസിച്ചു

ബെംഗളുരു: ക്രിക്കറ്റിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ബെംഗളൂരു സർവകലാശാല നൽകിയ ഓണറ്റി ഡോക്ടറേറ്റ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻനായകൻ രാഹുൽ ദ്രാവിഡ് വേണ്ടെന്നുവച്ചു.ഡോക്ടറേറ്റ് പഠിച്ചുനേടേണ്ടതാണ്,കായിക രംഗത്തെക്കുറിച്ചു ഗവേഷണം നടത്തി നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അറിയിച്ചുകൊണ്ടാണ് താരം ബഹുമതി നിരസിച്ചത്.സർവകലാശാല അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങില്‍ പകരം മറ്റാര്‍ക്കും ഓണററി ഡോക്ടറേറ്റ് സമ്മാനിക്കേണ്ടെന്നാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ബംഗളൂരു സര്‍വകാലാശലയിലെ പൂര്‍വ വിര്‍ദ്യാര്‍ഥി കൂടിയാണ് ദ്രാവിഡ്. ദ്രാവിഡിന് ഓണററി ഡോക്ടറേറ്റ് നല്‍കാനുള്ള സര്‍വകലാശാല തീരുമാനം കര്‍ണാടക ഗവര്‍ണറും യൂണിവേഴ്സിറ്റി ചാന്‍സലറുമായ വജുബായ് ആര്‍ വാല കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

ദ്രാവിഡ് അടക്കം മൂന്ന് പേരുടെ പേരുകളാണ് സര്‍വകലാശാല ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ ദ്രാവിഡിന്റെ പേരായിരുന്നു ഗവര്‍ണര്‍ അംഗീകരിച്ചത്. മറ്റ് രണ്ടുപേരുകള്‍ ആരുടേതൊക്കെയാണെന്ന് ബംഗളൂരു സര്‍വകലാശാല പുറത്തുവിട്ടിട്ടില്ല. 2014ല്‍ ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് ഓണററി ഡോക്ടറേറ്റ് നല്‍കാനായി തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ ദ്രാവിഡ് ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ചടങ്ങില്‍ പങ്കെടുക്കാതെ ദ്രാവിഡ് വിട്ടു നിന്നു.

INDIANEWS24.COM Bengaluru

Leave a Reply