728-pixel-x-90-2-learn
728-pixel-x-90
<< >>

ആത്മഹത്യയിലേക്ക് വഴുതി വീഴാതിരിക്കാന്‍ മൊബൈല്‍ ആപ്പ്‌

ന്യൂഡല്‍ഹി: ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ഒരുപറ്റം ഇന്ത്യന്‍ ഡോക്ടര്‍മാര്‍. ലോഗാരോഗ്യ സംഘടന(ഡബ്ലിയു എച്ച് ഒ)യുടെ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ പത്തിനാണ് ഈ സൗജന്യ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. പ്ലേസ്റ്റോറില്‍ നിന്ന് ഇത്‌ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

മുംബൈയിലെ ജൂനോക്ലിനിക്കിലെ മനഃശാത്രജ്ഞ വിദഗ്ധന്‍ ഡോ. മിലന്‍ ബാലകൃഷ്ണനും സംഘവുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത് പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയെങ്കിലും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടത്തി ഈ വര്‍ഷമാണ് ഔദ്യോഗികമായി രംഗത്തെത്തിച്ചത്. ആത്മഹത്യ എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പ് അവരെ കൊണ്ട് ചിന്തിപ്പിക്കുകയെന്നതാണ് ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാരിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഉപകരിക്കുന്ന അമ്പത് ആത്മഹത്യാ പ്രിതരോധ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെട്ടതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.

ഡബ്ലിയു എച്ച് ഓയുടെ കണക്ക് പ്രകാരം ലോകത്താഗമാനം പ്രതിവര്‍ഷം എട്ട് ലക്ഷത്തോളം പേര്‍ ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ ഇന്ത്യക്കാരുടെ സ്ഥാനം വളരെ മുമ്പിലാണ്. ആത്മഹത്യ തടയുന്നതിന് ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ലിയു എച്ച് ഒ സെപ്റ്റംബര്‍ പത്തിന് ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുവരുന്നത്. ഇതിന് പരമാവധി പിന്തുണ നല്‍കുന്നതിനായാണ് ഒരു സംഘം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മൊബൈല്‍ ആപ്പ് രൂപപ്പെടുത്തിയത്.

INDIANEWS24.COM Health Desk

Leave a Reply