728-pixel-x-90-2-learn
728-pixel-x-90
<< >>

ആണാകാന്‍ കഴിഞ്ഞില്ല; നതാന് {നാന്‍സിക്ക്} ദയാവധം

ബ്രസല്‍സ്: പുരുഷനായി മാറാനുള്ള ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ബല്‍ജിയം കാര[രി]ന് ദയാവധം. മാനസികസമ്മര്‍ദം താങ്ങാന്‍ കഴിയില്ലെന്ന് കാട്ടി നാല്‍പത്തിനാലുകാരന്‍ സമര്‍പ്പിച്ച അപേക്ഷയാണ് അനുവദിക്കപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈദ്യസഹായത്തോടെ ഇയാള്‍ ജീവിതം അവസാനിപ്പിച്ചു.
നതാന്‍ വെര്‍ഹെസ്റ്റ് എന്നാണ് ഈ ദുരന്തകഥയിലെ നായകന്‍റെ പേര്. ജനിച്ചപ്പോള്‍ നതാന്‍ പെണ്ണായിരുന്നു. മാതാപിതാക്കള്‍ നാന്‍സി എന്ന് പേരുമിട്ടു. എന്നാല്‍ വളരുന്തോറും നാന്‍സി പുരുഷനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കള്‍ പോലും ഈ മാറ്റത്തെ പക്ഷേ അംഗീകരിക്കാന്‍ തയ്യാറായില്ല.
പൂര്‍ണമായും പുരുഷനായി മാറാനുള്ള ശ്രമത്തില്‍ നതാന്‍ 2009ല്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയനായി. പുരുഷലിംഗം വെച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ വര്ഷം നടന്നു. എന്നാല്‍ ഇവ രണ്ടും പരാജയപ്പെട്ടതോടെ നതാന്‍ കടുത്ത മാനസികാസമ്മര്ദത്തിനു അടിപ്പെടുകയായിരുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഒരു ബല്‍ജിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതകാലം മുഴുവന്‍ താന്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് നതാന്‍ മനസ് തുറക്കുന്നുണ്ട്. ഒരു കോമാളിയായി ജീവിക്കാന്‍ ഇനി കഴിയില്ലെന്ന് നതാന്‍ പറയുന്നു. എന്റെ അമ്മ പോലും എന്നെ തിരിച്ചറിഞ്ഞില്ല. കുട്ടിക്കാലത്ത് എന്‍റെ സഹോദരന്മാര്‍ കളിച്ചുല്ലസിക്കുമ്പോള്‍ എനിക്ക് അതിന് അനുവാദമില്ലായിരുന്നു. വീട്ടിലെ ഗാരേജിനു മുകളിലുള്ള സ്റ്റോര്‍ റൂം കിടപ്പുമുറിയാക്കി അതില്‍ അടച്ചിരിക്കാനായിരുന്നു എന്‍റെ വിധി. എല്ലാം ഞാന്‍ സഹിച്ചു. ആണായി മാറാനുള്ള ചികിത്സകള്‍ എനിക്ക് പുതുപ്രതീക്ഷ നല്‍കി. ഈ ലോകത്ത് ഒരു പുതുപ്പിറവിക്കായി എന്‍റെ മനസ് തയ്യാറെടുത്തു. എന്നാല്‍ ഹോര്‍മോണ്‍ ചികിത്സയും ലിംഗമാറ്റ ശസ്ത്രക്രിയയും വിജയിച്ചില്ല. ഒരു കോമാളിയായി ജീവിച്ചിരിക്കാന്‍ എനിക്ക് വയ്യ-നതാന്‍ പറഞ്ഞു.
ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ലോകത്തെ രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് ബല്‍ജിയം. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ടി മുന്നോട്ടു വെച്ചിട്ടുള്ള ഭേദഗതിനിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഉടന്‍തന്നെ ബല്‍ജിയത്തില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്കും അല്‍ഷിമേഴ്സ് രോഗികള്‍ക്കും കൂടി ദയാവധത്തിന് അപേക്ഷിക്കാനാകും.

Leave a Reply