728-pixel-x-90-2-learn
728-pixel-x-90
<< >>

‘ആട് ഒരു ഭീകരജീവിയാണ്’; ജയസൂര്യയുടെ നായികയും

ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ സംവിധാനത്തിലേക്ക്.ജയസൂര്യയെ നായകനാക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ആടാണ്.ഇതൊരു നടിയുടെ പേരല്ല.പ്രൈമറി ക്ലാസുമുതല്‍ നമ്മുടെ വളര്‍ത്തുമൃഗമായി പഠിച്ചുവന്നaadu സാക്ഷാല്‍ ആട് തന്നെ.ചിത്രത്തിന്റെ പേരിലും നിറഞ്ഞു നില്‍ക്കുന്നത് ഈ നായികയാണ്. ‘ആട് ഒരു ഭീകരജീവിയാണ്’.

പ്രമുഖ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസ് അണിയിച്ചൊരുക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.വടംവലി മത്സരത്തില്‍ സമ്മാനമായി ലഭിക്കുന്ന ഒരു ആടിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.ഈ ആടിനൊപ്പം വടംവലി സംഘം നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്.മലയാളത്തില്‍ നിരവധി സുന്ദരിമാരുടെ നായകനായിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ആടിന്റെ നായകനാകുന്നതിന്റെ ത്രില്ലിലാണ് ജയസൂര്യ.

ഹൈറേഞ്ചില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ വിജയ് ബാബു, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, വിനായകന്‍, ചെമ്പന്‍ വിനോദ്, സ്രിന്റ തുടങ്ങി ഇരുപത്താറോളം യുവതാരങ്ങള്‍ അണിനിരക്കുന്നു.ഛായാഗ്രഹണം വിഷ്ണു ശര്‍മ. ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply