728-pixel-x-90-2-learn
728-pixel-x-90
<< >>

ആഘോഷനിറവില്‍ ക്രിസ്മസ് ഗാല

മിസിസാഗ: ആട്ടവും പാട്ടും ആഘോഷവുമായി മിസിസാഗ കേരള അസോസിയേഷന്‍റെ ക്രിസ്മസ് ഗാല ഡിന്നര്‍ ഷോ. ടൊറന്റോയിലെ പ്രമുഖ മലയാളിസംഘടനകളില്‍ ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിനാണ് നാഷണല്‍ ബാങ്ക്വറ്റ് ഹാള്‍ വേദിയായത്‌. കാരള്‍ ഗാനങ്ങളോടെ തുടങ്ങിയ ക്രിസ്മസ് ഗാലയ്ക്ക് പ്രവാസി കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്ത-സംഗീതപരിപാടികള്‍ മാറ്റുകൂട്ടി.

മീര വാഴപ്പള്ളി, വര്‍ഷ മേനോന്‍, റിതിക നായര്‍, ആദില്‍ ജയശങ്കര്‍, സംഗീത ഗണേഷ്, റിയാന്‍ മുണ്ടാടന്‍, റിയ, രേഷ്മ നമ്പ്യാര്‍, ശ്രുതി ശേഷാദ്രി എന്നിവര്‍ നൃത്തമാടിയപ്പോള്‍ കാതലീന്‍ ഉമ്മന്‍, ശില്‍പ ജേക്കബ്, രോഹിത് ജോണ്‍, ഉണ്ണിമായ അമ്പാടി, ജാക്സന്‍ കുരീക്കോട്ടില്‍, നേത്ര ഉണ്ണി, ജിമ്മി വര്‍ഗീസ്‌, അലന ഈപ്പന്‍ ഗാനാലാപനം നടത്തി. നറുക്കെടുപ്പിലും വിനോദമത്സരങ്ങളിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാന്റാക്ലോസിന്‍റെ വരവോടെ ആഘോഷങ്ങള്‍ പൂര്‍ണതയിലെത്തി.

മിസിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്‍റ് പ്രസാദ്‌ നായര്‍ അതിഥികളെ വരവേറ്റു. പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ്റ് അംഗം ഹരീന്ദര്‍ മല്‍ഹി, ഫോക്കാന പ്രസിഡന്‍റ് ജോണ്‍ പി ജോണ്‍, ഇന്‍ഡോ-കാനഡ ചേംബര്‍ ഓഫ് കൊമേഴ്സ്‌ എനര്‍ജി കമ്മിറ്റി ചെയര്‍മാന്‍ കന്‍വര്‍ ധന്‍ജാല്‍, ബ്രാംപ്ടന്‍ മലയാളിസമാജം പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം, ടൊറന്റോ ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്‍റ് ഉദയന്‍ പുരുഷോത്തമന്‍, മാര്‍ക്കം റേസ് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജോബ്സന്‍ ഈശോ, എഡബ്ല്യുഐസി കമ്മ്യൂണിറ്റി ആന്‍ഡ്‌ സോഷ്യല്‍ സര്‍വീസസ് പ്രസിഡന്‍റ് പ്രീതി ലാംബ എന്നിവര്‍ പങ്കെടുത്തു.

ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ ചിത്രരചനാമത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രൂപ്പ് ഒന്നില്‍ ജെറൂഷ തോമസ്‌, ശ്വേത സാജു, അരുണിമ മറിയം ബ്രിജേഷ്, ഗ്രൂപ്പ് രണ്ടില്‍ ജിഷ്ണു ജയപ്രകാശ്, അലാന ഈപ്പന്‍, റെബേക്ക സാം, ഗ്രൂപ്പ് മൂന്നില്‍ അഞ്ജലി ജോണ്‍, എമി റോണി, കാതറീന്‍ പുന്നൂസ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

അസോസിയേഷന്‍ സെക്രട്ടറി മഞ്ജുള ദാസ്‌, വൈസ് പ്രസിഡന്‍റ് മജോ വര്‍ഗീസ്‌, ജോയിന്‍റ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്‌, ട്രഷറര്‍ തോമസ്‌ ചാക്കോ, പ്രശാന്ത്‌ പൈ, മേഴ്സി ഇലഞ്ഞിക്കല്‍, അശോക്‌ പിള്ള, ജെറി ഈപ്പന്‍, മുകുന്ദന്‍ മേനോന്‍, അരവിന്ദ് മേനോന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇവന്‍റ് കണ്‍വീനര്‍ ജോളി ജോസഫായിരുന്നു അവതാരകന്‍.

- ഷിബു കിഴക്കേക്കുറ്റ്

Leave a Reply