ലണ്ടന്‍:ജുറാസിക് പാര്‍ക്ക് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ആഗോള തലത്തില്‍ ബോക്സോഫിസ് കളക്ഷന്‍ റെക്കോഡ് തിരിത്തുക്കുറിച്ചുകൊണ്ട് മുന്നേറുകയാണ്.റിലീസ് ചെയ്ത ആദ്യ ആഴ്ച്ചയില്‍ ചിത്രം നേടിയിരിക്കുന്നത് 524.1 ദശലക്ഷം ഡോളറിന്റെ കളക്ഷനാണ്.നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 208.8 ദശലക്ഷം ഡോളര്‍ വാരിയ ചിത്രം 2012 ല്‍ അവഞ്ചേഴ്സ് നേടിയ 207.4 ദശലക്ഷം ഡോളറിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.ജുറാസിക് പാര്‍ക്ക് എന്ന പേരില്‍ സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് സംവിധാനം ചെയ്തു പുറത്തിറക്കിയ ആദ്യ ചിത്രത്തിന്റെ ആരാധകര്‍ മുതല്‍ പുതുതലമുറ ചലച്ചിത്ര ആരാധകരെ വരെ ചിത്രം ആകര്‍ഷിച്ചതായാണ് വിലയിരുത്തല്‍.റിലീസായ 66 രാജ്യങ്ങളില്‍ കളക്ഷനില്‍ ഏറ്റവും മുന്നിലെത്തിയ ചിത്രമെന്ന നേട്ടവും ജുറാസിക് വേള്‍ഡിനു ലഭിച്ചു.
ജുറാസിക് വേള്‍ഡിന്റെ ജൈത്രയാത്രയ്ക്കൊപ്പം ചിത്രം നിര്‍മ്മിച്ചിരിക്കുന്ന യൂണിവേഴ്സല്‍ പിക്ചേഴ്സും വന്‍നേട്ടമാണ് കൊയ്തത്.2015ല്‍ തങ്ങളുടെ വര്‍ഷമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ,ഏപ്രിലില്‍ പുറത്തിറങ്ങിയ ഫ്യൂരിയസ് 7, മേയിലെ പിച്ച് പെര്‍ഫെക്റ്റ് 2 തുടങ്ങിയ പണം വാരിച്ചിത്രങ്ങള്ക്കു പിന്നാലെയാണ് ഇപ്പോള്‍ ജുറാസിക് വേള്‍ഡിന്റെയും കുതിപ്പ്.ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ഡോളര്‍ നോര്‍ത്ത് അമേരിക്കയിലെ ബോക്സോഫിസില്‍ നേടിയ നിര്‍മാണക്കമ്പനിയെന്ന നേട്ടമാണ് യൂണിവേഴ്സല്‍ പിക്ച്ചേഴ്സിനു ലഭിച്ചത്.ആഗോളതലത്തില്‍ ഇക്കാലയളവില്‍ 300 കോടി ഡോളര്‍ നേടിയ ആദ്യ നിര്‍മാണക്കമ്പനിയെന്ന ഖ്യാതിയും ഇതോടൊപ്പമുണ്ട്.
ജുറാസിക് പാര്‍ക്ക് പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളുടെ സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് സഹനിര്‍മാതാവായ ജുറാസിക് വേള്‍ഡ് കോളിന് ട്രിവേറോയാണ് സംവിധാനം ചെയ്തത്.ക്രിസ് പാറ്റ്, ബ്രൈസ് ഡളാസ് ഹോവഡ്, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.1993 ല്‍ റിലീസ് ചെയ്ത ജുറാസിക് പാര്‍ക്ക് എന്ന ആദ്യ ചിത്രം ആഗോളതലത്തില്‍ 100 കോടി ഡോളറാണ് നേടിയത്. പരമ്പരയിലെ രണ്ടാം ചിത്രമായ ദ് ലോസ്റ്റ് വേള്‍ഡ് 1997 ലും ജുറാസിക് പാര്‍ക് ത്രീ 2001ലും റിലീസ് ചെയ്തു.
INDIANEWS24.COM Movies